#Top Four

മാല മോഷ്ടിച്ച കള്ളന് മാനസാന്തരം: പിന്നീട് സംഭവിച്ചത്

പാലക്കാട്: കള്ളന് മാനസാന്തരം, മാനസാന്തര കത്തും ഇപ്പോള്‍ വൈറലായി. കുമാരനെല്ലൂരില്‍ മൂന്ന് വയസുകാരിയുടെ ഒന്നേകാല്‍ പവന്റെ മാലയാണ് കള്ളന്‍ കഴിഞ്ഞ ദിവസം മോഷ്ടിച്ചത്. മാല മോഷ്ടിച്ചപ്പോള്‍ തന്നെ അത് വിറ്റ് പണമാക്കാന്‍ മറന്നില്ല കള്ളന്‍. വിറ്റുകഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ മനം മാറിയത്.

മാല വിറ്റുകിട്ടിയ 52,500 രൂപയും ക്ഷമാപണ കുറിപ്പും വീടിനു പിറകിലെ വര്‍ക്ക് ഏരിയയില്‍ വച്ച ശേഷം കള്ളന്‍ സ്ഥലം വിട്ടു. മോഷണത്തിന് ശേഷം മനഃസമാധാനം ഇല്ലെന്നായിരുന്നു കള്ളന്‍ കത്തില്‍ എഴുതിയിരുന്നത്. മാല എടുത്ത് വിറ്റെന്നും നിങ്ങള്‍ തിരയുന്നത് കണ്ട ശേഷം മനഃസമാധാനം നഷ്ടമായെന്നും മാല വിറ്റു കിട്ടിയ മുഴുവന്‍ തുകയും ഇതോടൊപ്പം വയ്ക്കുന്നതായും മനസ്സറിഞ്ഞ് ക്ഷമിക്കണമെന്നും കത്തില്‍ മോഷ്ടാവ് എഴുതി.

കുമാരനെല്ലൂര്‍ എജെബി സ്‌കൂളിന് സമീപം താമസിക്കുന്ന മുണ്ട്രേട്ട് കുഞ്ഞാന്റെ ചെറുമകള്‍ ഹവ്വയുടെ ഒന്നേ കാല്‍ പവന്റെ സ്വര്‍ണ മാല കഴിഞ്ഞ 19നാണ് നഷ്ടമാകുന്നത്. കുട്ടിയെ രാവിലെ കുളിപ്പിച്ച് വസ്ത്രം മാറ്റുമ്പോഴെല്ലാം മാല കഴുത്തിലുണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. മാല നഷ്ടപ്പെട്ടതിന് പിന്നാലെ വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ക്ഷമാപണ കുറിപ്പും പണവും കണ്ടെത്തുന്നത്.

Also Read; യു.എസില്‍ ഉണ്ടായ വെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു

 

Leave a comment

Your email address will not be published. Required fields are marked *