കേരളീയത്തിന് തിരിതെളിഞ്ഞു: ഇനി മുതല്‍ എല്ലാവര്‍ഷവും കേരളീയം പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഒരാഴ്ച നീളുന്ന കേരളീയം പരിപാടിക്ക് പൗഢമായ തുടക്കം. പതിനായിരങ്ങള്‍ പങ്കെടുത്ത പ്രൗഢമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിമാര്‍, ചലച്ചിത്ര താരങ്ങള്‍, സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, വിദേശ പ്രതിനിധികള്‍, വ്യവസായ വാണിജ്യ-ഐടി സ്റ്റാര്‍ട്ടപ്പ് രംഗങ്ങളിലെ പ്രമുഖര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, മത സമുദായ നേതാക്കള്‍, എംപി-എംഎല്‍എമാര്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവരടക്കം വന്‍ ജനാവലി പങ്കെടുത്തു.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി ഇനി മുതല്‍ എല്ലാവര്‍ഷവും കേരളീയം പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. മാറിയ കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കുകയാണ് കേരളീയത്തിന്റെ ലക്ഷ്യം. നിരവധി ഉത്സവങ്ങളുടെ പേരില്‍ ചില നഗരങ്ങള്‍ ലോകത്ത് അറിയപ്പെടുന്നുണ്ട്. ആ മാതൃക നമുക്ക് പിന്തുടരാമെന്നും കേരളീയത്തെ ലോക ബ്രാന്‍ഡാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ പല ഭാഗത്തെ വംശീയ സംഘര്‍ഷം തടയാനുള്ള ഒറ്റ മൂലിയാണ് ജാതി ഭേദം മത ദ്വേഷം ഇല്ലാതെ എല്ലാവരും ഒരുമിച്ചു കഴിയുന്ന കേരളമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ചില നഗരങ്ങള്‍ ഇത്തരത്തില്‍ ചില മേളകളുടേയും മറ്റും പേരില്‍ അറിയപ്പെടുന്നുണ്ട്. അത് നമുക്ക് മാതൃകയാക്കണം. എഡിന്‍ബറ ഫെസ്റ്റിവല്‍, വെനീസ് ഫിനാലെ തുടങ്ങിയവ അതിനുദാഹരണങ്ങളാണ്. ഇത്തരം മേളകള്‍ വ്യാപാരമേഖലയിലും ടൂറിസം മേഖലയിലും അതോടനുബന്ധ മേഖലയിലും വന്‍ സാധ്യതകളാണ് തുറന്നിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read; കോഴിക്കോട് കോര്‍പ്പറേഷന്റെ 13 കോടി തട്ടിയ സംഭവം: കേസ് സിബിഐ ഏറ്റെടുത്തു





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































