February 1, 2026
#Top Four

ദീപാവലി പ്രമാണിച്ച് രണ്ട് സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകളുമായി റെയില്‍വേ

പാലക്കാട്: ദീപാവലി തിരക്ക് പ്രമാണിച്ച് കേരളത്തിലൂടെ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളുമായി ഇന്ത്യന്‍ റെയില്‍വേ. വെള്ളിയാഴ്ച മുതല്‍ വിവിധ കേന്ദ്രങ്ങളിലേക്കാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുക. വെള്ളിയാഴ്ച എറണാകുളത്തുനിന്ന് ജാര്‍ഖണ്ഡിലെ ധന്‍ബാദിലേക്കാണ് സര്‍വീസ്. ശനിയാഴ്ച നാഗര്‍കോവിലില്‍നിന്ന് മംഗളൂരു ജങ്ഷനിലേക്കും ഞായറാഴ്ച മംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്കും പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും.

എറണാകുളം-ധന്‍ബാദ് അണ്‍റിസര്‍വ്ഡ് സ്പെഷ്യല്‍ ട്രെയിന്‍(06077) വെള്ളിയാഴ്ച രാത്രി 11: 55 നാണ് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുക. ഞായറാഴ്ച രാത്രി 11 മണിക്ക് ട്രെയിന്‍ ധന്‍ബാദിലെത്തും. ആലുവ-12: 23 എഎം, തൃശ്ശൂര്‍-1:47 എഎം, പാലക്കാട് ജങ്ഷന്‍ 3:07 എഎം എന്നിവിടങ്ങളിലാണ് കേരളത്തിലെ മറ്റു സ്റ്റോപ്പുകള്‍. പുലര്‍ച്ചെ 4:30 ന് ട്രെയിന്‍ കോയമ്പത്തൂരില്‍ എത്തിച്ചേരും.

നവംബര്‍ 11 ശനിയാഴ്ചയാണ് നാഗര്‍കോവില്‍ മംഗളൂരു ജങ്ഷന്‍ സ്പെഷ്യല്‍ ട്രെയിന്‍(06062). നാഗര്‍കോവില്‍ ജംങ്ഷനില്‍നിന്ന് ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2:45 ന് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച രാവിലെ 5:15 നാണ് മംഗളൂരുവിലെത്തുക. തിരുവനന്തപുരം സെന്‍ട്രല്‍-4:00 പിഎം, കൊല്ലം ജങ്ഷന്‍-5:07 പിഎം, കായംകുളം ജങ്ഷന്‍-5:43 പിഎം, മാവേലിക്കര-5:52 പിഎം, ചെങ്ങന്നൂര്‍-6:04 പിഎം, തിരുവല്ല 6:17 പിഎം, ചങ്ങനാശ്ശേരി-6:30 പിഎം, കോട്ടയം-7:03 പിഎം, എറണാകുളം നോര്‍ത്ത്-8:40 പിഎം, ആലുവ-9:18 പിഎം, തൃശ്ശൂര്‍-10:17 പിഎം, ഷൊര്‍ണൂര്‍ ജങ്ഷന്‍-11:12 പിഎം, തിരൂര്‍-11:45 പിഎം, കോഴിക്കോട്-12:32എഎം, വടകര-1:10എഎം, തലശേരി-1:48എഎം, കാസര്‍കോട്-3:30 എഎം, മംഗളൂരു ജങ്ഷന്‍-5:15 എഎം എന്നിങ്ങനെയാണ് സമയം. ഈ ട്രെയിന്റെ ടിക്കറ്റ് റിസര്‍വേഷന്‍ ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു.

Also Read; ജന്മദിനത്തില്‍ ലഭിച്ച സമ്മാനപൊതിയിലെ ഗ്രനേഡുകള്‍ പൊട്ടിത്തെറിച്ച് ഉക്രെയ്ന്‍ സൈനിക ഉപദേഷ്ടാവിന് ദാരുണാന്ത്യം

നവംബര്‍ 12 ദീപാവലി ദിവസം ഞായറാഴ്ച മംഗളൂരുവില്‍നിന്ന് ചെന്നെയിലെ താംബരം വരെ സ്പെഷ്യല്‍ ട്രെയിന്‍(06063) സര്‍വീസുണ്ട്. മംഗളൂരു ജങ്ഷനില്‍നിന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ തിങ്കളാഴ്ച രാവിലെ 5:10 ന് താംബരത്ത് എത്തും. കോഴിക്കോട്-1:37 പിഎം, ഷൊര്‍ണൂര്‍ ജങ്ഷന്‍ 3:42 പിഎം, പാലക്കാട് ജങ്ഷന്‍ 4:25 പിഎം എന്നിങ്ങനെയാണ് സമയം. ട്രെയിനിലെ ടിക്കറ്റ് ബുക്കിങ് ഇന്ന് രാവിലെ ആരംഭിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *