January 15, 2025
#Movie #Top Four

രശ്മികയ്ക്കു പിന്നാലെ ഡീപ്‌ഫെയ്ക്കില്‍ കുരുങ്ങി കത്രീന കൈഫ്

ന്യൂഡല്‍ഹി : തെന്നിന്ത്യന്‍ നടി രശ്മിക മന്ദാനയുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഡീപ്‌ഫെയ്ക് വിഡിയോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, ബോളിവുഡ് താരം കത്രീന കൈഫിന്റേതെന്ന പേരില്‍ ഡീപ്‌ഫെയ്ക് ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. കത്രീന കൈഫ് നായികയായെത്തുന്ന ‘ടൈഗര്‍ 3’യില്‍ നിന്നുള്ള ചിത്രമെന്ന പേരിലാണ് ഈ വ്യാജ ചിത്രം പ്രചരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് വ്യാജമായി രൂപപ്പെടുത്തിയ ചിത്രമാണിത്.

Also Read; ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്

കത്രീന കൈഫ് ഒരു ടവല്‍ ധരിച്ച് ഹോളിവുഡ് താരവുമായി നടത്തുന്ന സംഘട്ടനമാണ് സിനിമയിലെ യഥാര്‍ഥ രംഗം. എന്നാല്‍ എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഡീപ്‌ഫെയ്ക് ചിത്രത്തില്‍ കത്രീന ഒരു ലോ കട്ട് വെള്ള മേല്‍വസ്ത്രവും ടവലിനു പകരം വെള്ള അടിവസ്ത്രവും ധരിച്ചുള്ള ചിത്രമാണ് പ്രചരിക്കുന്നത്. മന്ദാനയ്ക്കു പിന്നാലെ കത്രീനയുടെ ഡീപ്‌ഫെയ്ക് ചിത്രങ്ങളും പ്രചരിച്ചതോടെ ശക്തമായ നടപടി ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നിരവധി ആളുകളാണ് രംഗത്തുവന്നത്.

 

Leave a comment

Your email address will not be published. Required fields are marked *