#Top Four

ഗണേശ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്, നവകേരള സദസ്സിന് ശേഷം പുന:സംഘടന

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ പുന:സംഘടനക്ക് ഇടതുമുന്നണിയുടെ അംഗീകാരം. കേരളാ കോണ്‍ഗ്രസ് (ബി) എം എല്‍ എ ഗണേശ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക് വരും. ഘടകകക്ഷികളില്‍ ഗതാഗത മന്ത്രി ആന്റണി രാജുവും, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലുമാണ് മാറേണ്ടത്.

Also Read; മുഖ്യമന്ത്രിയുള്‍പ്പെടെ ഡല്‍ഹിയില്‍ സമരം ചെയ്യുമെന്ന് ഇപി ജയരാജന്‍

ആദ്യത്തെ രണ്ടര വര്‍ഷം ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രണ്ടാമത്തെ രണ്ടരവര്‍ഷം ഗണേശ് കുമാറിനും കടന്നപ്പള്ളിക്കും നല്‍കുമെന്നത് എല്‍ ഡി എഫ് നേതൃത്വം നേരത്തെ നല്‍കിയ ഉറപ്പാണ്. നവംബര്‍ 20നാണ് രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം തികയ്ക്കുന്നത്.
മന്ത്രിസഭാ പുന: സംഘടന വേഗം വേണമെന്ന ആവശ്യം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് (ബി) ഇടതുമുന്നണിക്ക് കത്തുനല്‍കിയിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *