ലിബിന പോയതറിയാതെ അമ്മയും യാത്രയായി
കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികത്സയില്‍ കഴിയവേ മരണപ്പെട്ട സാലിയുടെ മടക്കം മകള്‍ ലിബിനയുടെ വിയോഗ വാര്‍ത്ത അറിയാതെയാണ്. സംസ്‌കാരം മലയാറ്റൂര്‍ കൊരട്ടി പെരുമ്പിയിലെ യഹോവയ സാക്ഷികളുടെ സെമിത്തേരിയില്‍ നടന്നു. എന്നാല്‍ ഇതോന്നുമറയാതെ കൊച്ചിയിലെ സ്വക്യാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് സലിയുടെ രണ്ട് ആണ്‍മക്കള്‍. ആശുപത്രി കിടക്കയില്‍ വേദയോടെ രണ്ടാഴ്ച്ച പൊരുതിയാണ് അമ്മയും മരണത്തിന് കീഴടങ്ങിയത്.
പാചകതൊഴിലാളിയായ സാലിയുടെ ഭര്‍ത്താവ് പ്രദീപന്‍ ജോലിത്തിരക്ക് കാരണം സ്‌ഫോടനദിവസം കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ വെന്തു നീറുന്ന മനസ്സുമായി പ്രദീപന്‍ അന്ന് മുതല്‍ ആശുപത്രി വരാന്തകളില്‍ ജീവിതം തള്ളിനീക്കുകയാണ്. അമ്മ സാലിയേയും സഹോദരി ലിബിനയേയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് രണ്ട് ആണ്‍മക്കള്‍ക്കും പൊള്ളലേറ്റത്.
Also Read; കോഴിക്കോട് കാണാതായ സൈനബയുടെ മൃതദേഹം കണ്ടെത്തി
വാടക വീട്ടില്‍ കഴിഞ്ഞിരുന്ന സാലിക്കും കുടുംബത്തിനും സ്വന്തമായി ഒരു വീട് എന്നതും വലിയ സ്വപ്നമായിരുന്നു. മലയാറ്റൂരില്‍ ഇവര്‍ 3 വര്‍ഷമായി വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഇന്ന് രാവിലെ 9 മുതല്‍ വരെ 12 മണി വരെ മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയിലെ മാര്‍ത്തോമ പാരിഷ് ഹാളില്‍ സാലിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് സംസ്‌കരിച്ചത്.





Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































