ആറ് പന്തില്‍ ആറ് വിക്കറ്റ്; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ അതിശയ പ്രകടനം
സിഡ്‌നി: ക്രിക്കറ്റ് ലോകത്ത് തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ഒരുപാട് താരങ്ങളുണ്ട് എന്നാല്‍ മറ്റാര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഓസ്‌ട്രേലിയയില്‍ നിന്നൊരു യുവതാരം. ഗാരെത് മോര്‍ഗന്‍ എന്നാണ് താരത്തിന്റെ പേര്. ഓസ്‌ട്രേലിയയിലെ ഡിവിഷന്‍ മൂന്ന് ക്രിക്കറ്റില്‍ മുഗീരബ നേരംഗ് ജില്ലാ ക്ലബിന് വേണ്ടിയാണ് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്.
Also Read; ദുബായില്‍ ഗതാഗത വികസന രംഗത്ത് ശ്രദ്ധേയ നേട്ടം
സര്‍ഫേഴ്‌സ് പാരഡൈസ് ആയിരുന്നു മത്സരത്തിലെ എതിരാളികള്‍. 40 ഓവറില്‍ വിജയലക്ഷ്യം 178 ആയിരുന്നു. അവസാന ഓവര്‍ മോര്‍?ഗന്‍ എറിയാന്‍ എത്തുമ്പോള്‍ എതിരാളികള്‍ക്ക് വിജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍സ് മാത്രമായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ നിസാരമായ ഒരു സ്‌കോറാണ് തന്റെ പ്രതിഭകൊണ്ട് ഗാരത് പ്രതിരോധിച്ചത്.




Malayalam 





























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































