വിശാഖപട്ടണത്ത് വന്‍ തീപിടിത്തം; 25 ബോട്ടുകള്‍ കത്തിനശിച്ചു
വിശാഖപട്ടണം: വിശാഖപട്ടണത്തെ തുറമുഖത്ത് വന്‍ തീപിടിത്തം. 25 ഓട്ടോമേറ്റഡ് മത്സ്യബന്ധന ബോട്ടുകള്‍ കത്തി നശിച്ചു. 30 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍. തീ പടരുന്നത് കണ്ട് ബോട്ടുകളില്‍ കിടന്നുറങ്ങിയിരുന്ന മത്സ്യത്തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമില്ല.
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ബോട്ടുകള്‍ക്ക് തീപിടിച്ചത്. മദ്യപസംഘം ബോട്ടില്‍ നടത്തിയ പാര്‍ട്ടിക്കിടെയാണ് തീ പടര്‍ന്നതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ സാമൂഹ്യവിരുദ്ധര്‍ തീയിട്ടതാണോ എന്ന് അന്വേഷിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
Also Read; മൂന്ന് മന്ത്രിമാരെ ഒഴിവാക്കി നവകേരള സദസ്സിന്റെ ഫ്ളക്സ് ബോര്‍ഡ്





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































