വിശാഖപട്ടണം തുറമുഖത്തുണ്ടായ വന്‍ തീപിടിത്തിന് പിന്നില്‍ യൂട്യൂബര്‍മാര്‍
വിശാഖപട്ടണം: ഞായറാഴ്ച അര്‍ദ്ധരാത്രി വിശാഖപട്ടണം തുറമുഖത്തുണ്ടായ തീപിടിത്തത്തില്‍ പിന്നില്‍ യൂട്യൂബര്‍മാര്‍ തമ്മിലുള്ള തര്‍ക്കമെന്ന് സൂചന. തീപിടിത്തത്തില്‍ 40 മത്സ്യബന്ധന ബോട്ടുകളാണ് നശിച്ചത്. കൂടുതല്‍ വ്യക്തതക്കായി യുവാവിനെ ഇപ്പോള്‍ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് പറയുന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ യൂട്യൂബര്‍ ചിലരുമായി പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇയാളുടെ ഒരു ബോട്ടിന് എതിരാളികള്‍ തീയിട്ടതാകാനാണ് സാദ്ധ്യതയെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മത്സ്യബന്ധനം നടത്തുന്ന വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്ന ഒരു യുവ യൂട്യൂബര്‍ക്കെതിരെ മറ്റു യൂട്യൂബര്‍മാര്‍ക്കുള്ള പടലപ്പിണക്കമാണ് ഹാര്‍ബറിലെ തീപിടിത്തത്തിന്റെ കാരണമെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇന്നലെ രാത്രിയാണ് ഹാര്‍ബറിനെ നടക്കിയ സംഭവമുണ്ടായത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട മത്സ്യത്തൊഴിലാളികളും നാട്ടുകാരും ജെട്ടിയിലെ മറ്റ് ബോട്ടുകളിലേക്ക് തീ പടരാതിരിക്കാന്‍ കത്തിയ ബോട്ട് വെട്ടിമാറ്റിയെങ്കിലും വിജയിച്ചില്ല. തീപടര്‍ന്ന് പിടിക്കുകയും 40 ബോട്ടുകള്‍ കത്തിനശിക്കുകയും ചെയ്തു. ഭൂരിഭാഗം ബോട്ടുകളിലും ടാങ്കുകള്‍ നിറയെ ഡീസല്‍ നിറച്ചതും പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളായിരുന്നു.
Also Read; പട്ടാപ്പകല്‍ ജനം നോക്കിനില്‍ക്കെ 19 കാരിയെ തട്ടിക്കൊണ്ടുപോയി
ഇതാണ് തീ വ്യാപിക്കാന്‍ കാരണം. ഇന്ത്യന്‍ നാവികസേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവരെത്തിയാണ് തീയണച്ചത്. ഓരോ ബോട്ടിനും 15 ലക്ഷം രൂപ വിലവരും. മൊത്തം നാശനഷ്ടം ഏകദേശം അഞ്ച് കോടി രൂപ വരുമെന്നും പറയുന്നു. ബോട്ടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലായി.





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































