November 21, 2024
#Top Four

സി കെ നാണുവിനെ ജെ ഡി എസില്‍ നിന്ന് പുറത്താക്കി ദേവഗൗഡ

ബെംഗളുരു: ജെ ഡി എസ് ദേശീയ വൈസ് പ്രസിഡന്റ് സി കെ നാണുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബെംഗളുരുവിലെ ജെ പി ഭവനില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ദേശീയ പ്രസിഡന്റ് പദവിയിലിരിക്കെ സമാന്തരയോഗം വിളിച്ചത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാണുവിനെ പുറത്താക്കിയതെന്ന് എച്ച് ഡി ദേവഗൗഡ അറിയിച്ചു. സി എം ഇബ്രാഹിം സി കെ നാണുവിനെ തെറ്റിദ്ധരിപ്പിച്ചാണ് കൂടെ നിര്‍ത്തിയതെന്നും ദേവഗൗഡ പറഞ്ഞു. ഈ മാസം 11ന് സി കെ നാണു ദേശീയ വൈസ് പ്രസിഡന്റ് എന്ന പദവി ഉപയോഗിച്ച് ജെ ഡി എസ് യോഗം വിളിച്ചിട്ടുണ്ട്.

Also Read; ഒരു ദിവസം ഒരു ലക്ഷത്തിലധികം പേര്‍; ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍

Leave a comment

Your email address will not be published. Required fields are marked *