ട്യൂഷന് പോകാന്‍ മടി; തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കഥമെനഞ്ഞ് വിദ്യാര്‍ത്ഥി

ചവറ: ട്യൂഷന് പോകാനുള്ള മടികാരണം തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കഥ മെനഞ്ഞ് വിദ്യാര്‍ഥി. ചവറ സ്വദേശിയായ കുട്ടി തന്നെ ആരോ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് വീട്ടുകാരേയും നാട്ടുകാരേയും അറിയിക്കുകയായിരുന്നു.
വെള്ളിയാഴ്ച ദിവസം ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയില്‍ കാവിനു സമീപത്തുനിന്ന് രണ്ടുപേര്‍ നടന്നുവന്നെന്നും ഉടന്‍തന്നെ ഒരു കാര്‍ ഇവിടേക്ക് എത്തിയെന്നും ഇതുകണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് കുട്ടി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞത്. വിവരം അറിഞ്ഞ ഉടന്‍ ഇക്കാര്യം ചവറ പോലീസിനെ അറിയിക്കുകയായിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
സംഭവം നടന്ന കാവിനു സമീപം പുറത്തുനിന്ന് ആളുകള്‍ എത്തിച്ചേരാറുണ്ട്. അങ്ങനെ ആരെങ്കിലും നടന്നുവന്നപ്പോള്‍ കുട്ടിക്ക് തട്ടിക്കൊണ്ടുപോകാന്‍ വരുന്നതായി തോന്നിയതാകാം എന്നുള്ള അനുമാനത്തിലായിരുന്നു പോലീസ്. എന്നാല്‍ കുട്ടിയോട് വിശദമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് സത്യം പുറത്തുവരുന്നത്. ട്യൂഷന് പോകാന്‍ മടിയാണെന്നും അതുകൊണ്ടാണ് തട്ടിക്കൊണ്ടുപോകല്‍ കഥ മെനഞ്ഞതെന്നുമാണ് വിദ്യാര്‍ഥി പോലീസിനോട് പറഞ്ഞത്.