നവകേരള ബസിനേക്കാള്‍ സൗകര്യമുള്ളത് കെഎസ്ആര്‍ടിസി ബസുകളാണെന്ന് ദേവസ്വം മന്ത്രി
കോട്ടയം: നവകേരള ബസിനേക്കാള്‍ സൗകര്യമുള്ളത് ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ ചെയിന്‍ സര്‍വീസ് നടക്കുന്ന കെഎസ്ആര്‍ടിസി ബസുകളാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. നവകേരള സദസില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം സഞ്ചരിക്കവെയാണ് മന്ത്രി പ്രതികരിച്ചിരിക്കുന്നത്. ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടതായും കോടതി നിര്‍ദേശപ്രകാരം ഭക്തരുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്തിയെന്നും മന്ത്രി അറിയിച്ചു.
‘നവകേരള സദസിന്റെ ഭാഗമായി നവംബര്‍ 18 മുതല്‍ കെഎസ്ആര്‍ടിസിയില്‍ ആണല്ലോ യാത്ര. ആ ബസും ശബരിമലയിലേയ്ക്കുള്ള ബസുകളും താരതമ്യം ചെയ്താല്‍ ഇതാണ് നല്ലതെന്ന് തോന്നുന്നു. നവകേരള ബസ് ആഡംബരമാണെന്നൊക്കെ മാദ്ധ്യമങ്ങള്‍ പറഞ്ഞ് പരത്തുന്നതാണ്. എന്നാല്‍ ആ ബസിനുള്ളില്‍ ഇതുപോലെ നില്‍ക്കാനാവില്ല.’- കെ രാധാകൃഷ്ണന്‍ പറഞ്ഞു.
Also Read; ഇതു പ്രോസിക്യൂഷന്റെ വീഴ്ചയല്ലേ? കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച പോലീസിന്റെ വീഴ്ചയല്ലേ
ശബരിമലയില്‍ അവധി ദിവസങ്ങളിലാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഭക്തര്‍ കൂടുതലായി എത്തുന്നതിനാല്‍ ഇത് കണക്കിലെടുത്ത് കൂടുതല്‍ സംവിധാനം സജ്ജമാക്കും. കൂടുതല്‍ ആളുകള്‍ക്ക് പതിനെട്ടാംപടി കയറുന്നതിനായി സംവിധാനം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറയുകയുണ്ടായി ഇത് സംബന്ധിച്ച് തന്ത്രിയും മേല്‍ശാന്തിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരെ പതിനെട്ടാം പടി കയറ്റുമ്പോള്‍ പ്രതിസന്ധികളുണ്ടെന്നും ഇത് പരിഹരിക്കാന്‍ സംവിധാനമുണ്ടാക്കിയിട്ടുണ്ടെന്നും കെ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































