80 കാരിയെ മരുമകള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കൊല്ലം: ഭര്‍തൃമാതാവിനെ മരുമകള്‍ ഉപദ്രവിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പോലീസ് മേധാവി അന്വേഷണ റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 80 കാരിയായ ഭര്‍തൃമാതാവിനെ മരുമകള്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു വര്‍ഷം മുമ്പ് നടന്ന മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. പഞ്ചായത്ത് അംഗത്തിന്റെ സഹായത്തോടെയാണ് 80 വയസുകാരി ഏലിയാമ്മ വര്‍ഗീസ് പോലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ ഹയര്‍ സെക്കന്‍ഡറി അധ്യാപികയായ മരുമകള്‍ മഞ്ജുമോള്‍ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മര്‍ദ്ദനത്തില്‍ ഏലിയാമ്മ വര്‍ഗീസിന്റെ കൈക്കാലുകള്‍ക്ക് മുറിവേറ്റിട്ടുണ്ട്. പലപ്പോഴായി ആയുധങ്ങള്‍ ഉപയോഗിച്ചും അല്ലാതെയും മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരുമകള്‍ മഞ്ജുമോള്‍ തോമസ് ചെറിയ കുട്ടികളുടെ മുന്നിലിട്ടാണ് അമ്മയെ മര്‍ദ്ദിച്ചത്. ആറര വര്‍ഷമായി വൃത്തിയില്ലെന്ന് പറഞ്ഞ് മരുമകള്‍ മര്‍ദ്ദനം തുടരുകയാണെന്നാണ് ഏലിയാമ്മ പറയുന്നത്. വീട്ടില്‍ പൂട്ടിയിടാറുണ്ടെന്നും മകന്‍ ജെയ്‌സിനേയും മര്‍ദ്ദിക്കുമെന്നും ഏലിയാമ്മ പറയുന്നു.
Also Read; പാര്‍ലമെന്റ് അതിക്രമ കേസ്; മൊബൈല്‍ കത്തിച്ചു കളഞ്ഞെന്ന് മുഖ്യസൂത്രധാരന്‍