February 1, 2026
#International #Top Four

ആര്‍ത്തവ വേദന ഒഴിവാക്കാന്‍ ഗര്‍ഭനിരോധന ഗുളിക കഴിച്ച പതിനാറുകാരിക്ക് ദാരുണാന്ത്യം

ലണ്ടന്‍: യു.കെയില്‍ ആര്‍ത്തവ വേദന ഒഴിവാക്കുന്നതിനായി ഗര്‍ഭനിരോധന ഗുളിക കഴിച്ച ലൈല ഖാന്‍ എന്ന പതിനാറുകാരിക്ക് ദാരുണാന്ത്യം. വേദന കുറയ്ക്കാന്‍ വേണ്ടി ഗര്‍ഭനിരോധന ഗുളിക കഴിക്കാമെന്ന സുഹൃത്തുക്കളുടെ ഉപദേശത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി മരുന്ന് കഴിച്ചത്.

നവംബര്‍ 25 മുതല്‍ ഡിസംബര്‍ അഞ്ചുവരെ തുടര്‍ച്ചയായി മരുന്നു കഴിച്ചതിനെ തുടര്‍ന്ന് കടുത്ത തലവേദനയും ഛര്‍ദ്ദിയും ഉണ്ടായവുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുടുംബം പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഗ്യാസാണ് അസ്വസ്ഥതകള്‍ക്കു കാരണമെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ച് ചില മരുന്നുകളും നല്‍കിയിരുന്നു.

Also Read; ഇടതുപക്ഷവും വലതുപക്ഷവും ഒന്നായി മാറുന്നു: എം.മുകുന്ദന്‍

കുറവില്ലെങ്കില്‍ വീണ്ടും പരിശോധനയ്ക്ക് എത്തണമെന്നും അറിയിക്കുകയായിരുന്നു എന്നാല്‍ വീട്ടില്‍ തിരികെയെത്തിയ പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമാവുകയും ശുചിമുറിയില്‍ ബോധംകെട്ടുവീഴുകയുമായിരുന്നു പിന്നീട് കുട്ടിയെ വീണ്ടും ആശുപത്രിയില്‍ എത്തിച്ച് വിശദമായ പരിശോധനയില്‍ ലൈലയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തുകയായിരുന്നു തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. ലൈലയുടെ അവയവങ്ങള്‍ ദാനം ചെയ്തതായും കുടുംബം അറിയിച്ചു.

 

 

Leave a comment

Your email address will not be published. Required fields are marked *