#Crime #Top Four

പാലക്കാട് കണ്ണനൂരില്‍ നാല് പേര്‍ക്ക് വെട്ടേറ്റു

പാലക്കാട്: പാലക്കാട് കണ്ണനൂരില്‍ നാല് പേര്‍ക്ക് വെട്ടേറ്റു. മുന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായിരുന്ന റെനില്‍ (40), വിനീഷ് (43), സുഹൃത്തുക്കളായ അമല്‍ (25), സുജിത്ത് (33) എന്നിവരെയാണ് കാറിലെത്തിയ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ നാലുപേരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പത്തുമണിക്ക് ശേഷമാണ് ആക്രമണം. കാറിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് വിവരം.

ആക്രമികളെ കണ്ടാല്‍ തിരിച്ചറിയാമെന്നും പരിചയമുള്ള ആളുകളാണ് ആക്രമിച്ചതെന്നും പരിക്കേറ്റ റെനില്‍ പറഞ്ഞു. ബ്ലേഡ് മാഫിയയാണ് ആക്രമണത്തിന് പിന്നില്‍. ഓട്ടോ റിക്ഷ തൊഴിലാളി 5000 രൂപ പലിശയ്ക്കെടുത്തിരുന്നു. അതില്‍ രണ്ടുമൂന്ന് അടവ് തെറ്റിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രി അയാളെ ആക്രമിക്കുന്ന സ്ഥിതി ഉണ്ടായി.

Join with metro post വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *