ഭാവനയോട് ക്ഷമചോദിക്കുന്ന നടന്‍ അജിത്ത്

ഭാവനയോട് ക്ഷമചോദിക്കുന്ന നടന്‍ അജിത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ”വൈകിയതില്‍ ഞാന്‍ വളരെ ഖേഃദിക്കുന്നു” എന്ന് അജിത് പറയുന്നതും ‘ഇല്ല, കുഴപ്പമില്ല. നിങ്ങള്‍ വൈകിയതിനാല്‍ ഞങ്ങളും കുറച്ച് വൈകിയാണ് വന്നത്’ എന്ന ഭാവനയുടെ മറുപടിയുമാണ് വീഡിയോയിലുള്ളത്.
Also Read; ഒടുവില്‍ ആ നീലക്കണ്ണുള്ള കുഞ്ഞ് സുന്ദരിയെ ലോകം കണ്ടു
കന്നഡ ചിത്രം ‘പിങ്ക് നോട്ടി’ന്റെ ചിത്രീകരണത്തിന്റെ ഭാഗമായി അസര്‍ബൈജാനിലാണ് ഭാവനയുള്ളത്. മഗിഴ തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാ മുയര്‍ച്ചി’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി നടന്‍ അജിത് കുമാറും അസര്‍ബൈജാനിലുണ്ടെന്നറിഞ്ഞ ഭാവന വിടാമുയര്‍ച്ചിയുടെ സെറ്റിലെത്തുകയായിരുന്നു. എന്നാല്‍ ആസമയത്ത് അജിത്ത് അവിടെയില്ലായിരുന്നു. ഭാവന വന്നതറിഞ്ഞ് ഉടന്‍ തന്നെ അവിടേക്ക് എത്തുകയും സുഹൃത്തായ ഭാവനയെ കാണാന്‍ വൈകി എത്തിയതിന് താരം ക്ഷമ ചോദിക്കുകയുമായിരുന്നു. 2010ല്‍ ഇറങ്ങിയ അസല്‍ എന്ന ചിത്രത്തില്‍ അജിത്തിനൊപ്പം അഭിനയിച്ച ഭാവന ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.