ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി ശബരിമല തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം
തമിഴ്നാട്: ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി 5 ശബരിമല തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം.19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാവിലെ പുതുക്കോട്ടയിലായിരുന്നു അപകടമുണ്ടായത്. ഒരു സ്ത്രീയുമുള്‍പ്പടെ തിരുവള്ളൂര്‍ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം എന്നാല്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തില്‍ മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ചായ കുടിക്കാനിറങ്ങിയ കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. അരിയല്ലൂരില്‍ നിന്ന് ശിവഗംഗ ജില്ലയിലേക്ക് സിമന്റ് ചാക്കുകള്‍ കയറ്റിയ വന്ന ട്രക്കാണ് ചായക്കടയിലേയ്ക്ക് ഇടിച്ചുകയറിയത്.





Malayalam 










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































