#Top Four

മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ ഗവര്‍ണര്‍ക്ക് മന്ത്രിയെ മാറ്റാനാകില്ല

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ ഗവര്‍ണര്‍ക്ക് മന്ത്രിയെ മാറ്റാനാകില്ലെന്ന് സുപ്രീം കോടതി. കള്ളപ്പണ കേസില്‍ അറസ്റ്റിലായ സെന്തില്‍ ബാലാജി തമിഴ്‌നാട് സര്‍ക്കാരില്‍ വകുപ്പില്ലാ മന്ത്രിയായി തുടരുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീം കോടതി നിരീക്ഷണം. നേരത്തെ മദ്രാസ് ഹൈക്കോടതി ഗവര്‍ണറുടെ ആവശ്യം തള്ളിയിരുന്നു.

എന്നാല്‍ ഈ വിധി ചോദ്യം ചെയ്ത് എം എല്‍ രവി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീം കോടതി ഡിവിഷന്‍ ബഞ്ചിന്റെ പരാമര്‍ശം. ഒരു മന്ത്രിയെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ ശുപാര്‍ശ ആവശ്യമാണെന്നും ഈ വിഷയത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സുപ്രീം കോടതിയുടെ വാക്കാലുള്ള നിരീക്ഷണം.

Also Read; സൊമാലിയന്‍ കപ്പല്‍ റാഞ്ചിയ അഞ്ചംഗ സംഘത്തില്‍ നിന്നും ഇന്ത്യന്‍ നാവികസേന കമാന്‍ഡോകള്‍ മോചിപ്പിച്ചു

മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ശുപാര്‍ശയില്ലാതെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതിയായ സെന്തില്‍ ബാലാജിയെ തമിഴ്‌നാട് ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. പിന്നീട് ഗവര്‍ണര്‍ തന്നെ ഈ ഉത്തരവ് തിരുത്തുകയായിരുന്നു. അതിനെ തുടര്‍ന്ന് സ്റ്റാലിന്‍ മന്ത്രിസഭയില്‍ വകുപ്പില്ലാ മന്ത്രിയായി തുടരുകയാണ് സെന്തില്‍ ബാലാജി. ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Leave a comment

Your email address will not be published. Required fields are marked *