#Top Four

കെട്ടിടത്തില്‍ നിന്ന് താഴെവീണ് യുവതിക്ക് ദാരുണാന്ത്യം

തിരൂര്‍: ചാലക്കുടി ചെട്ടിക്കുളം സ്വദേശി ടി ജെ മിനി നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്ന് താഴെവീണ് ദാരുണാന്ത്യം. മലപ്പുറം ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്‌സാണ് മിനി (48). ആശുപത്രിയിലെ പുതിയ കെട്ടിടത്തിലെ താഴത്തെ നിലയില്‍ നിന്നും അണ്ടര്‍ ഗ്രൗണ്ട് ഫ്‌ലോറിലേക്ക് വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു അപകടം. തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

ഓങ്കോളജി ചികിത്സയ്ക്കായി നിര്‍മിച്ച പുതിയ കെട്ടിടമാണിത്. താഴത്തെ നില പരിശോധിക്കുന്നതിനിടെ ഒരു വാതില്‍ തുറന്ന് നിലമുണ്ടെന്ന് കരുതി കാലെടുത്തു വച്ചതായിരുന്നു എന്നാല്‍ വാതിലിനപ്പുറം അണ്ടര്‍ ഗ്രൗണ്ട് ഫ്‌ലോറായിരുന്നു. ഇതോടെ മിനി എട്ട് മീറ്ററോളം താഴേക്ക് വീഴുകയായിരുന്നു.തുടര്‍ന്നാണ് ജീവനക്കാര്‍ മിനിയെ ആശുപത്രിയില്‍ എത്തിച്ചു.

Also Read; കണ്ടല ബാങ്ക് തട്ടിപ്പ് കേസ്; ഭാസുംരാംഗന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

തലയോട്ടിക്കും വയറിനും ഗുരുതര പരിക്കേറ്റ മിനിയെ കൂടുതല്‍ ചികിത്സയ്ക്കായി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *