കാട്ടാനയ്ക്ക് പിന്നാലെ കടുവയും; ഭീതിയില്‍ വയനാട്
മാനന്തവാടി: വയനാട് പടമലയില്‍ ജനവാസമേഖലയില്‍ കടുവയിറങ്ങി. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീടിന് സമീപത്ത് തന്നെയാണ് കടുവയിറങ്ങിയത്.
രാവിലെ ആറരയോടെ പള്ളിയിലേക്ക് പോയ വെണ്ണമറ്റത്തില്‍ ലിസിയാണ് കടുവയെ കണ്ടത്. റോഡില്‍ കടുവ അവരെ പിന്തുടരുകയായിരുന്നു. വളരെ വേഗം റോഡ് കടന്ന് കടുവ കുതിച്ചെത്തിയെങ്കിലും അത്ഭുതകരമായി സ്ത്രീ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കടുവ വഴിയിലൂടെ കടന്ന് ബേലൂര്‍ മഗ്‌ന കയറിപ്പോയ അതേ മലയിലേക്ക് കയറിപ്പോയി എന്നാണ് നാട്ടുകാര്‍ പറയുന്നത്. കാട്ടാനയ്ക്ക് പിന്നാലെ കടുവയും എത്തിയ് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































