ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് തീപിടിത്തം
മൂന്നാര്‍: ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് തീപിടിച്ചു. ഇടുക്കി മൂന്നാര്‍ ടൗണില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കൊല്ലം സ്വദേശി സനീബും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിനാണ് തീപിടിച്ചത്. ട്രാഫിക് പോലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചതിനാല്‍ ദുരന്തമൊഴിവായി.
Also Read ; പട്ടാഴിയില്‍ കാണാതായ കുട്ടികളെ കല്ലടയാറ്റില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
ബൈക്കിന് മുന്നില്‍ തീ പടരുന്നത് കണ്ട വഴിയോരക്കച്ചവടക്കാരന് ബഹളം വച്ച് ബൈക്ക് നിറുത്തുകയും യാത്രക്കാര്‍ ഇറങ്ങി മാറുകയും ചെയ്തതിനാല്‍ വലിയ അപകടമില്ല. എന്നാല്‍ യാത്രക്കാര്‍ മാറിയതോടെ ബൈക്കിലെ പെട്രോള്‍ ടാങ്കിന് സമീപം തീ ആളിപ്പടരുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ തീ അണക്കുകയായിരുന്നു. പെട്രോള്‍ ടാങ്ക് നിറയെ ഇന്ധനം നിറഞ്ഞ് കവിഞ്ഞൊഴുകിയത് കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































