അസോളക്കാര്യം ചെറിയകാര്യമല്ല… അമൃത കോളേജ് കാര്‍ഷിക വിദ്യാര്‍ഥികളുടെ വേറിട്ട പഠനക്ലാസ്
കോയമ്പത്തൂർ : കര്‍ഷകര്‍ക്ക് ഏറെ സഹായകമായ അസോളയുടെ അനന്തസാധ്യതകള്‍ പരിചയപ്പെടുത്തി കാര്‍ഷിക കോളേജ് വിദ്യാര്‍ത്ഥികള്‍.റൂറൽ അഗ്രികള്‍ച്ചറല്‍ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി കോയമ്പത്തൂർ അമൃത കാർഷിക കോളേജിലെ വിദ്യാർഥികളാണ് കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി അസോളയുടെ സാധ്യതകൾ പരിചയപ്പെടുത്തിയത്. അസോളയിൽ അനബേന എന്ന സയനോ ബാക്ടീരിയയുള്ളതിനാൽ നൈട്രജൻ സ്ഥിരീകരണത്തിന് അസോള സഹായിക്കുന്നു.

പയർ വർഗങ്ങളെക്കാൾ മൂന്നിരട്ടി അന്തരീക്ഷ നൈട്രജൻ സ്ഥിരീകരണം നടത്താൻ അസോളക്ക് കഴിയും.പ്രോട്ടീൻ, അവശ്യ അമിനോ ആസിഡുകൾ, വിവിധതരം വിറ്റമിനുകൾ എന്നിവയുടെ സ്രോതസ്സായ അസോള കന്നുകാലികൾക്കുള്ള തീറ്റയായും ഉപയോഗിക്കുന്നു. ചെറിയ കുളങ്ങളിൽ അസോള സമൃദ്ധമായി വളർത്താൻ കഴിയും. നിരപ്പായ തറയിൽ 2 മീറ്റർ നീളത്തിലും 1 മീറ്റർ വീതിയിലും ചതുരാകൃതിയിൽ ഇഷ്ടികകൾ അടുക്കുക. ഷീറ്റ് ഇതിനുള്ളിൽ വിരിക്കാം. ശേഷം വശങ്ങളിൽ ഇഷ്ടികകൾ വയ്ക്കണം.
Join metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

25 കിലോ മണ്ണ്, 5 കിലോ പച്ച ചാണകം എന്നിവ വെള്ളത്തിൽ കലർത്തുക. ടാങ്കിൽ 10 സെൻറീമീറ്റർ ഉയരത്തിൽ ഈ മിശ്രിതം നിറയ്ക്കണം. ചതുരശ്ര മീറ്ററിന് 500 ഗ്രാം എന്ന തോതിലാണ് ടാങ്കിൽ അസോള നിക്ഷേപിക്കേണ്ടത്. ഒരാഴ്ച കഴിയുമ്പോൾ ടാങ്ക് നിറയെ അസോള വളരുന്നത് കാണാൻ കഴിയും. വളരെ പെട്ടെന്ന് തന്നെ വളരാനുള്ള കഴിവ് ഇതിനുണ്ട്. ദിവസവും അരക്കിലോ മുതൽ ഒരു കിലോ വരെ അസോള വിളവെടുക്കാൻ സാധിക്കും. അസോള നേരിട്ട് മണ്ണിൽ ചേർക്കുകയോ ഉണക്കിപ്പൊടിച്ച് മണ്ണിൽ ചേർക്കുകയോ ആകാം.
Also Read; വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി
കോളേജ് ഡീൻ ഡോ.സുധീഷ് മണാലിലും റാവെ കോർഡിനേറ്റർ ഡോ. ശിവരാജ് പി യും പരിപാടിയിൽ പങ്കെടുത്തു. വിദ്യാർഥികളായ ഐഫ , ആതിര, നേഹ, ആയിഷ, ദേവനന്ദന, ജയശ്രീ, പാർവതി,കൃഷ്ണ, നക്ഷത്ര ,വരദ, അഭിജിത്, ശ്രീകാന്ത് ,അക്ഷത്ത്, സോന, ദീചന്യ എന്നിവരും പങ്കെടുത്തു.





Malayalam 

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































