ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത് ഇന്നും നാളെയും
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും. സിപിഐ സ്ഥാനാര്‍ത്ഥികളെ ഇന്നത്തെ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ശേഷമായിരിക്കും അറിയാന്‍ സാധിക്കുക. രാവിലെ സംസ്ഥാന എക്സിക്യൂട്ടീവും, സംസ്ഥാന കൗണ്‍സിലും ചേരര്‍ന്ന് സി.പി.ഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയായിരിക്കും ഇന്ന് പ്രഖ്യാപിക്കുക. കൂടാതെ സി.പി.എം മത്സരിക്കുന്ന 15 ഇടങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ നാളെയും പ്രഖ്യാപിക്കും.
കാസര്‍ഗോഡ് എംവി ബാലകൃഷ്ണന്, കണ്ണൂരില്‍ എംവി ജയരാജന്, വടകരയില്‍ കെകെ ശൈലജ, വയനാട്ടില്‍ ആനി രാജ, കോഴിക്കോട് എളമരം കരീം, മലപ്പുറത്ത് വി വസീഫ്, പൊന്നാനിയില്‍ കെഎസ് ഹംസ, പാലക്കാട് എ വിജയരാഘവന്, തൃശ്ശൂരില്‍ വിഎസ് സുനില്‍കുമാര്‍, ആലത്തൂരില്‍ കെ രാധാകൃഷ്ണന്, ചാലക്കുടിയില്‍ സി രവീന്ദ്രനാഥ്, എറണാകുളത്ത് കെജെ ഷൈന്‍, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജ്, കോട്ടയത്ത് തോമസ് ചാഴികാടന്, പത്തനംതിട്ടയില്‍ തോമസ് ഐസക്, ആലപ്പുഴയില്‍ എഎം ആരിഫ്, മാവേലിക്കരയില്‍ സിഎ അരുണ്‍കുമാര്‍, കൊല്ലത്ത് എം മുകേഷ്, ആറ്റിങ്ങല്‍ വി ജോയ്, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന് എന്നിവരാണ് ഇടത് സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നത്.
Also Read; മദ്യലഹരിയില്‍ സഹോദരങ്ങളായ സൈനികര്‍ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മര്‍ദ്ദിച്ചു
വയനാട്ടില്‍ ആനി രാജയെ നിര്‍ത്താമെന്ന ശിപാര്‍ശയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിച്ചിട്ടുണ്ട്. ജില്ലാ നേതൃയോഗങ്ങള്‍ ഇതിനൊപ്പം രണ്ട് പേരുകള്‍ കൂടി ചേര്‍ത്തു നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 20 ല്‍ 15 സീറ്റിലാണ് സിപിഐഎം മത്സരിക്കുന്നത്. നാലിടത്ത് സിപിഐയും ഒരു സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനുമാണ്.





Malayalam 


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































