കാറിടിച്ച് പിന്നിലെ ചക്രങ്ങള്‍ ഊരിമാറി കെ എസ് ആര്‍ ടി സി ബസ് മറിഞ്ഞു; 30 പേര്‍ക്ക് പരിക്ക്
കാളികാവ്: കാര്‍ ഇടിച്ച് കെ എസ് ആര്‍ ടി സി ബസിന്റെ പിന്‍ ചക്രങ്ങള്‍ ഊരിത്തെറിച്ചതിനെത്തുടര്‍ന്നാണ്ടായ അപകടത്തില്‍ 30 പേര്‍ക്ക് പരിക്ക്. നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന കെ എസ് ആര്‍ ടി സി ബസിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ പിന്നിലെ ഇരുവശത്തേയും ചക്രങ്ങള്‍ ഒന്നാകെ ഊരി മാറിയതിനേത്തുടര്‍ന്ന് ബസ് മറിയുകയായിരുന്നു.
Also Read ;തൃശൂരില്‍ കെ മുരളീധരനായി ചുവരെഴുതി പ്രചാരണത്തിന് തുടക്കം കുറിച്ച് ടി എന്‍ പ്രതാപന്‍
ഇരുവാഹനങ്ങളിലെയും യാത്രക്കാരായ 30 പേര്‍ക്കാണ് പരിക്കേറ്റത്. ബസ് യാത്രികരായ ആറ് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 20 പേരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ പ്രഥമ ശുശ്രൂഷ തേടി, കാറില്‍ രണ്ട് യാത്രക്കാരും ബസില്‍ 36 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ എം സി റോഡില്‍ കുറവിലങ്ങാട് കാളികാവിന് സമീപം കനാല്‍ റോഡ് വളവിലായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് മൂന്നാറിലേക്ക് പോവുകയായിരുന്നു മൂന്നാര്‍ ഡിപ്പോയിലെ സൂപ്പര്‍ ഫാസ്റ്റ് ബസ്. ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































