February 5, 2026
#kerala #Politics #Top News

പ്രിയങ്ക ഗാന്ധിയെ കൊണ്ടുവരാന്‍ 50 ലക്ഷം ആവശ്യപ്പെട്ടു, 22 ലക്ഷം കൊടുത്തിട്ടും വാഹനത്തില്‍ കയറ്റിയില്ല – പത്മജയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസുകാര്‍ തിരഞ്ഞെടുപ്പ് സമയത്തും മറ്റും പല ആളുകളുടെ അടുത്ത് നിന്നും പൈസ വാങ്ങുന്ന പ്രവണതയുണ്ടായിരുന്നു തൃശൂരില്‍. ഞാന്‍ ഇതിനെയെല്ലാം എതിര്‍ത്തു. തിരഞ്ഞെടുപ്പ് സമയത്ത് എന്റെ കയ്യില്‍ നിന്നും വാങ്ങിയ പൈസയുടെ കൃത്യമായ കണക്കുകള്‍ എന്റെ കയ്യിലുണ്ട്.

Also Read ; ‘പത്മജ തന്തയ്ക്ക് പിറന്ന മകളോ’, മാങ്കൂട്ടത്തിലിന്റെ വിവാദ പരാമര്‍ശം തള്ളി രമേശ് ചെന്നിത്തല

പ്രിയങ്ക ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കൊണ്ടു വരുന്നതിനുള്ള ചിലവെന്നും പറഞ്ഞ് 50 ലക്ഷമാണ് നേതാക്കള്‍ ചോദിച്ചത്. 22 ലക്ഷം ഞാന്‍ കൊടുത്തു. എന്നിട്ട് പ്രിയങ്ക വന്നപ്പോള്‍ എന്നെ വാഹനത്തില്‍ കയറ്റിയതുമില്ല. പ്രിയങ്കയോടൊപ്പം വാഹനത്തില്‍ ഞാനല്ലേ കയറേണ്ടതെന്ന് ചോദിച്ചപ്പോള്‍ ഡി സി സി പ്രസിഡന്റ് എന്നോട് ചൂടായി. ‘അങ്ങനെയാണെങ്കില്‍ ചേച്ചി തന്നെ തിരഞ്ഞെടുപ്പ് നടത്തിക്കോ, ഞങ്ങള്‍ മാറി നില്‍ക്കാം’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതോടെ ഞാന്‍ തിരിച്ചൊന്നും പറഞ്ഞില്ലെന്നും പത്മജ പറയുന്നു.

കോണ്‍ഗ്രസ് വിട്ടു പോകണമെന്ന് മൂന്ന് കൊല്ലമായിട്ട് എടുത്ത തീരുമാനമാണ്. ബി ജെ പി ഇങ്ങോട്ട് ബന്ധപ്പെട്ടതാണ്. ഇടനിലക്കാരുമായി ആരുമില്ല. ദേശീയ നേതൃത്വം സമീപിക്കുകയായിരുന്നു. പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്രം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. കെ മുരളീധരന്‍ പറയുന്നതിലൊന്നും എനിക്ക് വിഷമം ഇല്ല. അദ്ദേഹത്തിനെതിരെ തൃശൂരില്‍ പ്രചരണത്തിന് പോകേണ്ടി വന്നാല്‍ പോകും. ഞാന്‍ ആരും അല്ലെന്ന് അദ്ദേഹം പറഞ്ഞതിനാല്‍ മനസാക്ഷിക്കുത്തുമില്ല.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *