February 1, 2026
#International #Movie #Top News #Trending

96ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ തിളങ്ങി ഓപ്പണ്‍ഹൈമര്‍

96ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ തിളങ്ങി ഓപ്പണ്‍ഹൈമര്‍. ഏഴു പുരസ്‌കാരങ്ങളാണ് അവാര്‍ഡ് പ്രഖ്യാപനം പുരോഗമിക്കുമ്പോള്‍ ഓപ്പണ്‍ഹൈമര്‍ വാരിക്കൂട്ടിയത്. മികച്ച സംവിധായകന്‍, നടന്‍, ചിത്രം, സഹനടന്‍, ഒറിജിനല്‍ സ്‌കോര്‍, എഡിറ്റര്‍, ഛായാഗ്രഹണം എന്നീ പുരസ്‌കാരങ്ങളാണ് ഓപ്പണ്‍ഹൈമര്‍ വാരിക്കൂട്ടിയത്.

Also Read ; ഷമയൊന്നും പാര്‍ട്ടിയുടെ ആരുമല്ലെന്ന് സുധാകരന്‍, ഷമയെ പിന്തുണച്ച് സതീശന്‍, കോണ്‍ഗ്രസ് സ്ത്രീവിരുദ്ധ പ്രസ്ഥാനമോ?

മികച്ച സംവിധായകനായി ക്രിസ്റ്റഫര്‍ നോളനെ തെരഞ്ഞെടുത്തപ്പോള്‍ മികച്ച നടന്റെ ഓസ്‌കര്‍ പുരസ്‌കാരം കിലിയന്‍ മര്‍ഫിക്ക് ലഭിക്കുകയായിരുന്നു. ഓപ്പണ്‍ഹൈമറിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം റോബര്‍ട്ട് ഡൗണി ജൂനിയറിനും മികച്ച ഒറിജിനല്‍ സ്‌കോറിനുള്ള പുരസ്‌കാരം ഓപ്പണ്‍ഹൈമറിനും ലഭിച്ചു. മികച്ച എഡിറ്ററിനുള്ളള പുരസ്‌കാരം ജെന്നിഫര്‍ ലേം, മികച്ച ഛായാഗ്രഹണം- ഹോയ്ട്ട് വാന്‍ ഹെയ്ടേമ (ഒപ്പന്‍ഹൈമര്‍) എന്നിവര്‍ക്കാണ് ലഭിച്ചത്.

13 നോമിനേഷനുകളുമായാണ് ഓസ്‌കറില്‍ ഓപ്പണ്‍ഹൈമര്‍ ഇത്തവണ എത്തിയത്. റോബര്‍ട്ട് ഡൗണി ജൂനിയറിന്റെ കരിയറിലെ ആദ്യ ഓസ്‌കാര്‍ നേട്ടമാണ് ഇത്. ഇതിനകം 7 ബാഫ്റ്റയും 5 ഗോള്‍ഡണ്‍ ഗ്ലോബും വാരിക്കൂട്ടിയ ഓപന്‍ഹെയ്മറില്‍ തന്നെയാണ് ഓസ്‌കാറിലും താരമായിരിക്കുന്നത്. ആറ്റം ബോംബിന്റെ പിതാവ് ജെ റോബര്‍ട്ട് ഓപന്‍ഹെയ്മറിന്റെ കഥ പറഞ്ഞ ചിത്രമാണ് ഓപ്പണ്‍ഹൈമര്‍.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *