സിനിമ ചിത്രീകരണത്തിനായി നടന്‍ വിജയ് കേരളത്തിലെത്തുന്നു
തമിഴ് നടന്‍ വിജയ് സിനിമ ചിത്രീകരണത്തിനായി കേരളത്തിലെത്തുന്നു. വെങ്കട് പ്രഭു ഒരുക്കുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം'(ഗോട്ട്) എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണി താരം എത്തുന്നത്. കേരളത്തില്‍ മൂന്ന് വ്യത്യസ്ത ലൊക്കേഷനുകളിലായാണ് ഗോട്ടിന്റെ ചിത്രീകരണം നടക്കുന്നാത്.
ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കുന്നത് തിരുവനന്തപുരത്താണ്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെല്ലാം ചിത്രീകരണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്കയില്‍ ചിത്രീകരിക്കാനിരുന്ന രംഗങ്ങളാണ് തിരുവനന്തപുരത്തേയ്ക്ക് മാറ്റിയിരിക്കുന്നത്.
മാര്‍ച്ച് 18-ന്് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. വിജയ് 18-നാണ് എത്തുന്നത്. കൂടാതെ തിരുവനന്തപുരത്ത് ആദ്യമായി ചിത്രീകരിക്കുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്.
വിജയ്‌ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മല്‍ അമീര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇതൊരു ടൈം ട്രാവല്‍ ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരട്ടവേഷത്തിലായിരിക്കും വിജയ് എത്തുകയെന്ന സൂചന നേരത്തേ പുറത്തുവന്ന പോസ്റ്ററുകളിലൂടെ വ്യക്തമാക്കിയിരുന്നു.
Also Read; കള്ളപ്പണം തുടച്ചുനീക്കാനാണ് തിരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടുവന്നതെന്ന് അമിത് ഷാ
ചിത്രത്തിന്റെ തിരക്കഥയും വെങ്കട്ട് പ്രഭുവാണ്. ജയറാം, മോഹന്‍, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല എന്നിവര്‍ക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരന്‍, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































