#Crime #Top Four

പയ്യോളിയില്‍ പിതാവും രണ്ട് പെണ്‍മക്കളും മരിച്ചനിലയില്‍

കോഴിക്കോട്: പയ്യോളിയില്‍ പിതാവിനെയും രണ്ടു പെണ്‍മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. അയനിക്കാട് കുറ്റിയില്‍ പീടികയ്ക്ക് സമീപം പുതിയോട്ടില്‍ (വള്ളില്‍) സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read; നിലമ്പൂരില്‍ കാട്ടാന ആക്രമണം; കാട്ടില്‍ തേനെടുക്കാന്‍ പോയ സ്ത്രീ കൊല്ലപ്പെട്ടു

പെണ്‍കുട്ടികള്‍ വീടിനകത്ത് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലും സുരേഷ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസ് എത്തി പരിശോധന നടത്തുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

Leave a comment

Your email address will not be published. Required fields are marked *