ഡല്‍ഹിയില്‍ ഇന്ത്യ സഖ്യ റാലി തുടങ്ങി; വേദിയില്‍ കെജ്രിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ സുനിത
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ ശക്തിപ്രകടനമായി ഡല്‍ഹിയിലെ രാംലീല മൈതാനത്തില്‍ ഇന്ത്യ സഖ്യത്തിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി തുടങ്ങി. ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി നടക്കുന്ന ഈ റാലിയില്‍ 28 പ്രതിപക്ഷ പാര്‍ട്ടികളാണ് പങ്കെടുക്കുന്നത്. ഒപ്പം മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം ഭാര്യ സുനിത വേദിയില്‍ വായിച്ചു.
Also Read ; കോഴിക്കോട് രൂപതാ ബിഷപ്പിനെ സന്ദർശിച്ച് പ്രകാശ് ജാവദേക്കർ
കെജ്രിവാള്‍ രാജിവെക്കണോ എന്ന് സുനിത ചോദിച്ചപ്പോള്‍ വെക്കരുത് എന്നായിരുന്നു പ്രവര്‍ത്തകരുടെ മറുപടി. കെജ്രിവാളിന് നീതി വേണമെന്നും ഒരു കാരണവുമില്ലാതെയാണ് തടവിലിട്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെജ്രിവാള്‍ നല്‍കിയ ആറ് വാഗ്ദാനങ്ങളടങ്ങിയ സന്ദേശമാണ് സുനിത അവിടെ വായിച്ചത്.
രാഹുല്‍ ഗാന്ധി,മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശരദ് പവാര്‍, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ പ്രമുഖനേതാക്കള്‍ റാലിയില്‍ അണിനിരന്നു. ഹേമന്ത് സോറന്റെ ഭാര്യ കല്‍പന സോറനും വേദിയിലെത്തി
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































