ഇ ഡി അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി; അറസ്റ്റ് നിയമപരമാണെന്ന് കോടതി
ഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഇ ഡി അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ കനത്ത തിരിച്ചടി.കേസില്‍ കെജ്‌രിവാള്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും രേഖകള്‍ ഇ ഡി ശേഖരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.മാപ്പുസാക്ഷിയുടെ മൊഴി രേഖപ്പെടുത്തിയത് നിയമപരമായിട്ടാണെന്നും വിചാരണ സമയത്ത് സാക്ഷി മൊഴികളെ ചോദ്യം ചെയ്യാമെന്നും,ഇപ്പോള്‍ അതില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലായെന്നും ഹൈക്കോടതി പറഞ്ഞു.ആര്‍ക്കെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുന്നതോ, ഇലക്ടറല്‍ ബോണ്ട് നല്‍കുന്നതോ കോടതിയുടെ വിഷയമല്ല. കോടതിക്ക് മുമ്പില്‍ മുഖ്യമന്ത്രിയെന്ന പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും മറിച്ച് നിയമം നോക്കിയാണ് നീതി നടപ്പിലാക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. ജഡ്ജിമാര്‍ രാഷ്ട്രീയമായല്ല തീരുമാനം എടുക്കേണ്ടത്, നിയമപരമായിട്ടാണ്.അറസ്റ്റ് സമയം തീരുമാനിക്കേണ്ടത് അന്വേഷണ ഏജന്‍സിയാണ്.ഏത് പാര്‍ട്ടിയുടെ ആളാണ് മുന്നില്‍ നില്‍ക്കുന്നത് എന്നത് വിഷയല്ല.കോടതിക്ക് രാഷ്ട്രീയത്തിലേക്ക് കടക്കാനാകില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
Also Read ;കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും അച്ഛനോട് സഹതാപം മാത്രമാണെന്നും അനില്‍ ആന്റണി





Malayalam 






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































