#kerala #Top Four

സിദ്ധാര്‍ത്ഥന്റെ മരണം; സിബിഐ ഫോറന്‍സിക് സംഘം ഇന്ന് വയനാട്ടിലെത്തും, സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ ഹാജരാകണം

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ ഫോറന്‍സിക് സംഘം ഇന്ന് വയനാട്ടിലെത്തും. അന്വേഷണ സംഘത്തിലെ മുഴുവന്‍ പേരും ഇന്ന് പൂക്കോട് സര്‍വകലാശാലയിലെത്തും. സിദ്ധാര്‍ത്ഥന്റെ മരണ ദിവസം സ്ഥലത്തുണ്ടായിരുന്നവരോട് ഇന്ന് ഒമ്പത് മണിക്ക് കോളേജിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Also Read ; പ്രധാനമന്ത്രി വീണ്ടും കേരളത്തില്‍; തിങ്കളാഴ്ച കുന്നംകുളത്ത് പൊതുസമ്മേളനം, സ്വകാര്യ ഹെലികോപ്റ്ററുകള്‍ക്ക് നിരോധനം

കണ്ണൂരില്‍ നിന്നെത്തിയ എസ്പിയുടെ നേതൃത്വത്തിലുള്ള നാലംഗ സിബിഐ സംഘമാണ് പ്രാഥമിക അന്വേഷണം മുന്‍പ് നടത്തിയിരുന്നത്. കോളേജിലും ഹോസ്റ്റല്‍ മുറിയിലും കുന്നിന്‍പുറത്തുമെല്ലാം സിബിഐ സംഘം അന്വേഷണം നടത്തിയിരുന്നു. കൂടാതെ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊലീസില്‍ നിന്ന് കൈമാറി കിട്ടാനുള്ള നടപടികളും കൈകൊണ്ടു. കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റും. കൂടാതെ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ ദിവസം സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശിന്റെയും അമ്മാവന്‍ ഷിബുവിന്റെയും മൊഴിയെടുപ്പ് നടന്നിരുന്നു. വയനാട് വൈത്തിരിയിലെ സിബിഐ ക്യാമ്പ് ഓഫീസിലായിരുന്നു മൊഴിയെടുപ്പ്. അന്വേഷണ സംഘം വിശദമായ മൊഴിയാണ് രേഖപ്പെടുത്തിയത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *