#kerala #Movie #Top News

ഒടിടിയിലും വന്‍വിജയം നേടി പ്രേമലു ; സോഷ്യല്‍ മീഡിയ ഫുള്‍ ട്രെന്‍ഡിങിലാ…

വമ്പന്‍ താരങ്ങളില്ലാതെ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയേറ്ററില്‍ വിജയക്കൊടി പാറിച്ച ചിത്രമാണ് പ്രേമലു. ആദ്യ ദിനത്തില്‍ വെറും 90 ലക്ഷം രൂപ മാത്രം കളക്ട് ചെയ്ത സിനിമ പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ വിജയം നേടുകയും തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയുമായിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസിന് പിന്നാലെ പ്രേമലു സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡ് ആയിരിക്കുകയാണ്.

Also Read ; വടകടയില്‍ മയക്കുമരുന്ന് കവര്‍ന്നത് ആറ് ജീവനുകള്‍; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് മലയാളകരയില്‍ വിജയക്കൊടി പാറിച്ച ചിത്രമാണ് പ്രേമലു. ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനത്തില്‍ വെറും 90 ലക്ഷം രൂപയും പിന്നീട് പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ വിജയം നേടുകയും തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയുമായിരുന്നു. ആഗോളതലത്തില്‍ ചിത്രം 130 കോടിയിലധികം രൂപ കളക്ട് ചെയ്തിരുന്നു. കൂടാതെ തെലുങ്ക് ഭാഷ സംസാരിക്കുന്ന സ്ഥാനങ്ങളില്‍ നിന്നും ഏറ്റവും അധികം കളക്ഷന്‍ നേടുന്ന മലയാളം സിനിമ എന്ന റെക്കോര്‍ഡ് പ്രേമലു നേടിയിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസിന് പിന്നാലെ പ്രേമലു സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡ് ആയിരിക്കുകയാണ്.

സിനിമയിലെ രംഗങ്ങളും സ്റ്റില്‍സും സമൂഹ മാധ്യമങ്ങളിലൂടെ പലരും പങ്കുവെക്കുകയാണ്. എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രേമലു എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ്ങാണ്. രസകരമായ വസ്തുത എന്തെന്നാല്‍ സിനിമയെ പ്രശംസിച്ച് വരുന്നവരില്‍ കൂടുതലും തെലുങ്ക്, തമിഴ് പ്രേക്ഷകരാണ് എന്നുള്ളതാണ്. മമിതാ ബൈജുവിനെ പലരും പ്രത്യേകം മെന്‍ഷന്‍ ചെയ്യുന്നുമുണ്ട്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

 

 

Leave a comment

Your email address will not be published. Required fields are marked *