വേനൽമഴ പെയ്തിട്ടും സംസ്ഥാനത്ത് ചൂട് തുടരുന്നു; താപനില 35-40 ഡിഗ്രി വരെ ഉയരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കനക്കും. എന്നാല്‍ ഇന്നലെ സംസ്ഥാനത്തെ ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചിരുന്നു.ഇടിമിന്നലോടുകൂടിയ വേനല്‍ മഴയാണ് ഇന്നലെ സംസ്ഥാനത്ത് ലഭിച്ചത്. എന്നാല്‍ ഈ വേനല്‍ മഴ സംസ്ഥാനത്തെ ചൂടിന് നേരിയ ആശ്വാസമായെങ്കിലും ഇന്നും ചൂട് കൂടുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില 35 മുതല്‍ 40 ഡിഗ്രീ സെല്‍ഷ്യസ് വരെയാകും.കൊല്ലം,പാലക്കാട്,തൃശൂര്‍ ജില്ലകളില്‍ കടുത്ത ചൂട് തുടരും.അതേസമയം സംസ്ഥാനത്ത് ഇന്നും പരക്കെ വേനല്‍ മഴക്ക് സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും മഴ കിട്ടാനിടയുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യത.ചൊവ്വാഴ്ച വരെ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Also Read ;ഒടിടിയിലും വന്‍വിജയം നേടി പ്രേമലു ; സോഷ്യല്‍ മീഡിയ ഫുള്‍ ട്രെന്‍ഡിങിലാ…
സംസ്ഥാനത്ത് ഇന്നലെ തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിലടക്കം മഴ ലഭിച്ചിരുന്നു. ശക്തമായ മഴയില്‍ നഗരത്തിന്റെ പല മേഖലയിലും ചെറിയ രീതിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലം ജില്ലയിലെ മലയോര മേഖലയിലും മഴ കിട്ടി. കോഴിക്കോട് മുക്കത്തും കോട്ടയം, പത്തനംതിട്ട ജില്ലകളിലും മിതമായ മഴ പെയ്തു. വരും ദിവസങ്ങളിലും തെക്കന്‍ ജില്ലകളായ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മഴ തുടരുമെന്നും മുന്നറിയിപ്പ് കിട്ടിയിരുന്നു. ഈ ജില്ലകളില്‍ മണിക്കൂറില്‍ 40 കീ.മീ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.എന്നാല്‍ വടക്കന്‍ കേരളത്തില്‍ കനത്ത ചൂട് തുടരുകയാണ്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 39 ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസം ചൂട്. കോഴിക്കോട് 38 വരെയും കണ്ണൂരില്‍ 37 ഡിഗ്രി വരെയും താപനില ഇനിയും ഉയരുമെന്നാണ് മുന്നറിപ്പ്.
Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































