#Crime #Top News

സിസ്റ്റര്‍ ജോസ് മരിയ കൊലപാതക കേസില്‍ വിധി ഇന്ന്

കോട്ടയം: കോട്ടയം പാലായിലെ സിസ്റ്റര്‍ ജോസ് മരിയ കൊലപാതക കേസില്‍ കോട്ടയം ജില്ലാ കോടതി ഇന്ന് വിധി പറയും. പിണ്ണാക്കനാട് മൈലാടി എസ് എച്ച് കോണ്‍വെന്റിലെ സിസ്റ്റര്‍ ജോസ് മരിയ തലയ്ക്കടിയേറ്റാണ് മഠത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2015 ഏപ്രില്‍ 17 നാണ് സംഭവുമുണ്ടായത്. മോഷണശ്രമത്തിനിടെ പ്രതി സിസ്റ്ററിനെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.ആദ്യം സാധാരണ മരണം എന്ന നിലയില്‍ കരുതിയിരുന്ന സംഭവം മറ്റൊരു കേസിന്റെ അന്വേഷണത്തിനിടയിലാണ് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്.
സംഭവത്തില്‍ കാസര്‍ഗോഡ് സ്വദേശി സതീഷ് ബാബുവാണ് പ്രതി. നിലവില്‍ മറ്റൊരു കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ തിരുവന്തപുരം സെന്‍ട്രല്‍ ജയിലിലാണ് പ്രതി ഇപ്പോള്‍ ഉള്ളത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *