രാജ്ഭവനിലെ ചിത്രം മാറ്റില്ല; ഭാരതാംബ വിവാദത്തില്‍ നിലപാടിലുറച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ നിലപാടിലുറച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സര്‍ക്കാര്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുമ്പോഴും രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ച് നില്‍ക്കുകയാണ്. അതിനാല്‍ ഔദ്യോഗിക പരിപാടികള്‍ ഇനി രാജ്ഭവനില്‍ നടത്തണോ എന്നതില്‍ കൂടുതല്‍ ആലോചനയിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് സര്‍ക്കാര്‍ നിലപാട് രാജ്ഭവനെ അറിയിക്കണമെന്ന് പ്രതിപക്ഷം അവശ്യപ്പെട്ടു. Also Read; രണ്ടായിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിന് സ്വരാജ് വിജയിക്കുമെന്ന് എല്‍ഡിഎഫ് രാജ്ഭവനിലെ ചടങ്ങുകളില്‍ ഇനി എങ്ങനെ […]

സര്‍ക്കാരിന് തിരിച്ചടി; സിസ തോമസിന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഡിജിറ്റല്‍ സര്‍വ്വകലാശാലയിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിന് പെന്‍ഷന്‍ അടക്കമുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്. പെന്‍ഷന്‍ തുകയുടെ പലിശയില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് തീരുമാനമെടുക്കാം. അച്ചടക്കത്തിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും കോടതി പറഞ്ഞു. Also Read; ഒരു പകല്‍കൂടി കാത്തിരിക്കാം, മാന്യമായ തീരുമാനം പ്രതീക്ഷിക്കുന്നു; നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീട്ടി അന്‍വര്‍ […]

രണ്ട് മിനിറ്റുള്ള നാല് വീഡിയോക്ക് സര്‍ക്കാര്‍ നല്‍കിയത് 39.5 ലക്ഷം; ഉത്തരവാദിത്ത ടൂറിസത്തിന്റെ പരസ്യത്തിന് മാത്രം അനുവിച്ചത് രണ്ട് കോടി

തിരുവനന്തപുരം: രണ്ട് മിനിറ്റുള്ള നാല് വീഡിയോ ചെയ്യുന്നതിന് ടൂറിസം വകുപ്പിന് മുപ്പത്തി ഒന്‍പതര ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. നാല് ന്യൂസ് ലെറ്റര്‍ തയ്യാറാക്കുന്നതിന് പതിമൂന്നേകാല്‍ ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലെ ബേപ്പൂര്‍ ഫെസ്റ്റിന്റെ പരസ്യത്തിനായി നല്‍കിയത് പതിമൂന്ന് ലക്ഷം രൂപയാണ്. Also Read; ലീഗ് എന്നും തീവ്രവാദത്തിനും വര്‍ഗീയ വാദത്തിനും എതിരാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ പരസ്യത്തിന് വേണ്ടി […]

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കുമെന്ന് വി ഡി സതീശന്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് സതീശന്റെ പ്രതികരണം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന് ധാര്‍മിക അവകാശമില്ലെന്നും പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Also Read; പി വി അന്‍വറിന്റെ പഴയ എംഎല്‍എ ഓഫീസ് ഇനി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസ് അതേസമയം മുനമ്പത്തെ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരാണ് പ്രതിയെന്നും വി ഡി സതീശന്‍ പറഞ്ഞു. […]

ആശാ സമരം 68ാം ദിവസവും തുടരുന്നു; ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം അറുപത്തി എട്ടാം ദിവസത്തിലേക്കും നിരാഹാരസമരം മുപ്പതാം ദിവസത്തിലേക്കും കടക്കുമ്പോഴും തീരുമാനമെടുക്കാതെ സര്‍ക്കാര്‍. ആശമാരുമായി ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യമില്ലെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നത്. അതിനാല്‍ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സമരസമിതിയുടെ തീരുമാനം. Also Read; വനിത സിപിഒ റാങ്ക് ലിസ്റ്റ്: സമരം ചെയ്ത 3 പേരുള്‍പ്പെടെ 45 പേര്‍ക്ക് നിയമന ശുപാര്‍ശ ആശമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചെങ്കിലും കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് […]

നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം; സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്ക സഭ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്ക സഭാ സര്‍ക്കുലര്‍. തുടര്‍ഭരണം നേടി വരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ് മദ്യ നിര്‍മാണവും വില്‍പനയുമെന്നാണ് സര്‍ക്കുലറിലെ പ്രധാന വിമര്‍ശനം. നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നുണ്ടെന്നും സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതികള്‍ ഫലം കാണുന്നില്ലെന്നും കത്തോലിക്ക മെത്രാന്‍ സമിതിയുടെ സര്‍ക്കുലറിലുണ്ട്. ഐടി പാര്‍ക്കുകളില്‍ പബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്‍കാനുമുളള നീക്കങ്ങളെയും സഭ വിമര്‍ശിക്കുന്നു. Also Read; തൊടുപുഴയിലെ ബിജുവിന്റെ കൊലപാതകം; ക്വട്ടേഷന്‍ ഏറ്റെടുത്തത് ലഹരി വ്യാപാര […]

സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച് സര്‍ക്കാര്‍. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ആറ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിധിന്‍ അഗര്‍വാള്‍, റാവഡാ ചന്ദ്രശേഖര്‍, യോഗേഷ്ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ്, എം ആര്‍ അജിത് കുമാര്‍ എന്നീ ഉദ്യോഗസ്ഥരുടെ വിശദാംശമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്നത് ജൂണ്‍ 30 നാണ്. Also Read; കളമശ്ശേരി പോളിയിലെ കഞ്ചാവ് കേസ്; ഒരാള്‍ കൂടി […]

പി ടി ഉഷ കേരളത്തെ ചതിച്ചു, ജനിച്ചു വളര്‍ന്ന നാടിനെ മറന്നു; ആരോപണവുമായി കായികമന്ത്രി വി അബ്ദുറഹ്‌മാന്‍

മലപ്പുറം: ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. പി ടി ഉഷയാണ് കളരിയെ ദേശീയ ഗെയിംസില്‍ നിന്ന് ഒഴിവാക്കിയതെന്ന് മന്ത്രി ആരോപിച്ചു. കേന്ദ്ര കായിക മന്ത്രാലയം അത് തന്നെ അറിയിച്ചുവെന്നും പി ടി ഉഷ കേരളത്തെ ചതിച്ചെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് വളര്‍ന്നു വന്നാണ് പി ടി ഉഷ ഉന്നത പദവിയില്‍ എത്തിയത്. കേരളത്തില്‍ ജനിച്ചു വളന്ന് ഇവിടെയുണ്ടായിരുന്ന സര്‍ക്കാരുകളുടെ സഹായം കൊണ്ടാണ് […]

വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാനുള്ള ആക്ഷന്‍പ്ലാന്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; ലക്ഷ്യം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്

തിരുവനന്തപുരം: വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കര്‍മ്മപദ്ധതി ആവിഷ്‌കരിക്കുന്നു. അടുത്തവര്‍ഷം അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍, മുമ്പെങ്ങുമില്ലാത്തവിധം വികസനം സാധ്യമാക്കിയ സര്‍ക്കാര്‍ എന്ന പ്രതിഛായ സൃഷ്ടിക്കലാണ് ലക്ഷ്യം. പദ്ധതികളെല്ലാം ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കാന്‍ സമയക്രമം നിശ്ചയിച്ച് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റ് മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. Also Read; പി സി ജോര്‍ജ് ഐസിയുവില്‍; ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായാല്‍ പാലാ സബ് ജയിലേക്ക് മാറ്റും ഓരോ മാസവും മുഖ്യമന്ത്രി ഇതിന്റെ പുരോഗതി വിലയിരുത്തും. […]

സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുടെ കണക്കെടുത്ത് ആരോഗ്യ വകുപ്പ്; സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമര സമിതി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ശമ്പള വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങളുമായി പണിമുടക്കി സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുടെ കണക്കെടുത്ത് ആരോഗ്യ വകുപ്പ്. ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം പതിമൂന്നാം ദിനത്തിലേക്ക് കടക്കുകയും കൂടുതല്‍ ശക്തമാകുകയും ദേശീയ തലത്തിലടക്കം ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന വേളയിലാണ് സര്‍ക്കാരിന്റെ കണക്കെടുപ്പ്. പണിമുടക്കി സമരത്തിനെത്തിയവരുടെ കണക്കെടുക്കാനാണ് ആരോഗ്യ വകുപ്പ് നല്‍കിയ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം മുതല്‍ ഡിഎംഒ മാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ഗൂഗില്‍ ഫോം വഴി കണക്കെടുത്ത് തുടങ്ങി. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]