#kerala #Politics #Top News

സി പി ജോണ്‍ വീണ്ടും സി എം പി ജനറല്‍ സെക്രട്ടറി

കൊച്ചി: സി പി എം ജനറല്‍ സെക്രട്ടറിയായി സി പി ജോണിനെ വീണ്ടും തെരഞ്ഞെടുത്തു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് സി പി ജോണിനെ വീണ്ടും തിരഞ്ഞെടുത്തത്. സെക്രട്ടറിമാരായ സി എ അജീര്‍, സി എന്‍ വിജയകൃഷ്ണന്‍, കൃഷ്ണന്‍ കോട്ടുമല, എം പി സാജു, കെ സുരേഷ് ബാബു എന്നിവരെയും അസിസ്റ്റന്റ് സെക്രട്ടറിമാരായ വികാസ് ചക്രപാണി, സി കെ രാധാകൃഷ്ണന്‍, കെ എ കുര്യാന്‍, എ നിസാര്‍, കാഞ്ച മാച്ചേരി എന്നിവരെയും തിരഞ്ഞെടുത്തു. വി കെ രവീന്ദ്രനാണ് കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍. കണ്‍ട്രോള്‍ കമ്മീഷന്‍ അംഗങ്ങളായി ബി എസ് സ്വാതികുമാര്‍, പി ആര്‍ എന്‍ നമ്പീശന്‍, എ രാജീവ് എന്നിവരെയും തിരഞ്ഞെടുത്തു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *