കാറിന് തീപിടിത്തം ; കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി പോലീസ്

കോഴിക്കോട്: തീപിടിച്ച കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി പോലീസ്. കാര്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു. കോഴിക്കോട് പുന്നക്കല്‍ ചപ്പാത്ത് കടവില്‍ അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം. കാറിലെ ഡ്രൈവിംഗ് സീറ്റിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പുന്നക്കല്‍ സ്വദേശി താഴത്ത് പറമ്പില്‍ അഗസ്ത്യന്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്. മൃതദേഹം ആരുടെതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതവന്നിട്ടില്ല. രാത്രി 12 മണിക്ക് ഇതുവഴി പോയ ബൈക്ക് യാത്രികന്‍ കാര്‍ കത്തുന്നത് കണുകയും ഉടനെ പോലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. Also Read ;വീണാ വിജയന്റെ […]

സമസ്തയെ തൊട്ടാൽ കൈവെട്ടും; തലയും വാലും തീരുമാനിക്കുന്ന സാദിഖലി തങ്ങൾക്ക് മുന്നറിയിപ്പ്..!

മുസ്ലീം ലീഗിനെ അടുപ്പിക്കാന്‍ സി പി എമ്മിന്റെ ശ്രമങ്ങള്‍ ഒരുഭാഗത്ത് നടക്കുമ്പോള്‍, മുസ്ലീം ലീഗും സമസ്താ നേതൃത്വവുമായുള്ള ഭിന്നത പുതിയ തലത്തിലേക്ക് മാറുന്നു. സമസ്തയുടെ പണ്ഡിതന്‍മാരെ പ്രയാസപ്പെടുത്താന്‍ വരുന്നവരുടെ കൈവെട്ടുമെന്ന് എസ് കെ എസ് എസ് എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ പ്രസംഗിച്ചത് വലിയ വിവാദമായിരിക്കുകയാണ്. സത്താര്‍ പന്തല്ലൂരിനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. മുസ്ലീം ലീഗിലും ഈ പ്രസ്താവന ഗൗരവമായ ചര്‍ച്ചയായിട്ടുണ്ട്. Also Read ; ട്യൂഷന് പോകുമ്പോൾ തലയ്ക്കടിച്ച് ആഭരണം കവർന്നു  എസ് കെ […]

ട്യൂഷന് പോകുമ്പോൾ തലയ്ക്കടിച്ച് ആഭരണം കവർന്നു 

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികള്‍ ആഭരണം കവർന്നു. ട്യൂഷന് പോകും വഴിയാണ് സംഭവം ഉണ്ടായത്. കൊട്ടാരക്കര ഗവ.ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനിയ്ക്ക് നേരെയാണ് ആക്രമം ഉണ്ടായത്. വിദ്യാർത്ഥിനിയുടെ രണ്ട് കമ്മലും അക്രമികൾ കവർന്നു. ഓയൂർ കുരിശുംമൂട്ടിലാണ് സംഭവമുണ്ടായത്. പരാതിയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. Also Read ; അച്ഛനെയും രണ്ട് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍

അച്ഛനെയും രണ്ട് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍

കൊല്ലം: കൊല്ലം പട്ടത്താനത്ത് അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. മക്കളെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചയോടെ ജവഹര്‍ നഗര്‍ സ്വദേശി ജോസ് പ്രമോദ് (41), മക്കള്‍ ദേവനാരായണ്‍ (9), ദേവനന്ദ (4) എന്നിവരെയാണ് വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോസും ഭാര്യ ലക്ഷ്മിയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. Also Read ; ചില യാഥാര്‍ത്ഥൃം പറയണമെന്നു തോന്നി, ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത് : എം […]

പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചില അപ്രതീക്ഷിത സ്ഥാനാര്‍ഥികളെ രംഗത്തിറക്കാന്‍ ബി ജെ പി നീക്കം. നിലവില്‍ സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരും കേന്ദ്രമന്ത്രി വി മുരളീധരന് സാധ്യതയുള്ള ആറ്റിങ്ങലും ഒഴികെ സംസ്ഥാനത്തെ ഒരു ക്ലാസ് മണ്ഡലത്തില്‍ പോലും ഉചിതമായ സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാണിക്കാന്‍ ബി ജെ പിക്ക് സാധിച്ചിട്ടില്ല. Also Read ; ചാനല്‍ സ്റ്റുഡിയോ ആക്രമിച്ചു; മാധ്യമപ്രവര്‍ത്തകരെ ബന്ധികളാക്കി ആയുധധാരികള്‍ ഇതിനിടെയാണ് പത്തനംതിട്ടയില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന സൂചന പുറത്തുവരുന്നത്. ഇവിടെ മൂന്ന് പേരുകളാണ് ബി ജെ […]

75 ലക്ഷം ലോട്ടറിയടിച്ചപ്പോള്‍ ഭയന്നു പോയി; ബംഗാളി പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി

മലപ്പുറം: സംസ്ഥാന വിന്‍വിന്‍ ഭാഗ്യക്കുറിയുടെ തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിലെ ഭാഗ്യവാന്‍ ബംഗാള്‍ ്സ്വദേശി അശോക്. 75 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനം നേടിയ വിവരം അറിഞ്ഞ് ഭയന്നുപോയ അശോക് സമ്മാനാര്‍ഹമായ ടിക്കറ്റുമായി പെരിന്തല്‍മണ്ണ പോലീസ് സ്‌റ്റേഷനിലെത്തി. Also Read ; മുറിയില്‍ ഉറങ്ങിക്കിടന്ന അഞ്ചുകുട്ടികള്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍ പെരിന്തല്‍മണ്ണ പുലാമന്തോളില്‍ കഴിഞ്ഞ കുറേ മാസങ്ങളായി വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഇയാള്‍ താമസം. പുലാമന്തോളിലെ ഇന്ത്യന്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. ഒന്നാം സമ്മാനം തനിക്കാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് […]

സംവിധായകന്‍ വിനു കോയമ്പത്തൂരില്‍ അന്തരിച്ചു

കൊച്ചി: മലയാള സിനിമ സംവിധായകന്‍ വിനു അന്തരിച്ചു. സുരേഷ്-വിനു കൂട്ടുകെട്ടിലെ വിനുവാണ് അന്തരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കുസൃതിക്കാറ്റ്, മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത, ആയുഷ്മാന്‍ ഭവ എന്ന ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു. 2008 ല്‍ കണിച്ചുകുളങ്ങരയില്‍ സി ബി ഐ എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയായ വിനു ഏറെ നാളായി കോയമ്പത്തൂരിലായിരുന്നു Also Read ; ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസ്;13 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാം പ്രതി പിടിയില്‍

ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസ്;13 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നാം പ്രതി പിടിയില്‍

കൊച്ചി: അധ്യാപകനായ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) കണ്ണൂരില്‍ പിടിയില്‍. ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ചാണ് സവാദ് 2010 ജൂലൈ 4ന് തൊടുപുഴ ന്യൂമാന്‍ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈ വെട്ടിയത്. അന്ന് തന്നെ സവാദ് ബെംഗളുരുവിലേക്ക് കടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ 13 വര്‍ഷം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തിയ അന്വേഷണത്തിലും കണ്ടെത്താനാവാത്ത സവാദിനെ ദേശീയ അന്വേഷണ ഏജന്‍സിയാണ് (എന്‍ഐഎ) പിടികൂടിയത്. Also Read ; മകനെ കൊലപ്പെടുത്തി […]

ജാമ്യമില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്; 22 വരെ റിമാന്‍ഡില്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ച് കോടതി. ജനുവരി 22 വരെ രാഹുലിനെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയാണ് ജാമ്യം നിഷേധിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു രാഹുലിന്റെ അറസ്റ്റ്. Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം  

രാഹുല്‍ മാങ്കൂട്ടത്തിന് വിശദമായ മെഡിക്കല്‍ പരിശോധന നടത്താന്‍ കോടതി നിര്‍ദേശം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കല്‍ പരിശോധന നടത്താന്‍ കോടതി നിര്‍ദേശം. വിശദമായ മെഡിക്കല്‍ പരിശോധന നടത്താനാണ് കോടതി നിര്‍ദേശിച്ചത്. ആദ്യം ജനറല്‍ ഹോസ്പിറ്റലില്‍ വെച്ചാണ് പരിശോധന നടത്തിയത്. ജാമ്യം നല്‍കുന്നതില്‍ മെഡിക്കല്‍ പരിശോധന നിര്‍ണായകമാണ്. രാവിലത്തെ മെഡിക്കല്‍ റിപ്പോര്‍ട്ട് അനുസരിച്ച് രാഹുല്‍ ഫിറ്റ് ആണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത് Also Read; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍ മത്സരിക്കും: അഹമ്മദ് ദേവര്‍കോവില്‍