ഡോ. വന്ദന ദാസിന്റെ കൊലപാതക കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് സര്‍ക്കാര്‍

കൊച്ചി: ഡോ. വന്ദന ദാസിന്റെ കൊലപാതക കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് സര്‍ക്കാര്‍. മാതാപിതാക്കളോട് താല്‍പര്യമുള്ള അഭിഭാഷകന്റെ പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രവും നല്‍കിയിട്ടുണ്ട്. വന്ദനയുടെ മാതാപിതാക്കള്‍ക്ക് എന്ത് പറയാനുണ്ടെങ്കിലും കേള്‍ക്കാന്‍ സംസ്ഥാന പൊലീസ് മേധാവി തയ്യാറാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന പോലീസ് മേധാവി ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്‍കി. […]

കേരളത്തില്‍ ഇന്ന് മഴക്ക് സാധ്യത

  തിരുവനന്തപുരം: കേരളത്തിലെ കാസര്‍ഗോഡ് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

കലോത്സവത്തില്‍ എ ഗ്രേഡ് നേടി; മടക്കയാത്രയില്‍ വിദ്യാര്‍ഥിയുടെ കാല്‍ വിരല്‍ നഷ്ടമായി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടി സന്തോഷത്തോടെ മടങ്ങിയ പത്താം ക്ലാസ് വിദ്യാത്ഥി മുഹമ്മദ് ഫൈസലിന് അപകടത്തില്‍ കാല്‍ വിരല്‍ നഷ്ടമായി. വട്ടപ്പാട്ട് മത്സരത്തില്‍ ടീമിന് എ ഗ്രേഡ് നേടിയ സന്തോഷത്തോടെ ട്രെയിനില്‍ കയറിയ മുഹമ്മദ് ഫൈസലും കൂട്ടുകാരും സീറ്റ് കിട്ടാത്തതിനാല്‍ വാതിലില്‍ ഇരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഫൈസലിന്റെ ഇടതുകാലിന്റെ പെരുവിരലാണ് നഷ്ടമായത്. Also Read ; ബംഗ്ലാദേശില്‍ അഞ്ചാമതും പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന ശനിയാഴ്ച രാത്രി ചെന്നെ-ഗുരുവായൂര്‍ എക്‌സ്പ്രസില്‍ സഞ്ചരിക്കുമ്പോള്‍ കൊല്ലം മണ്‍റോതുരുത്തില്‍ എത്തിയപ്പോഴായിരുന്നു […]

നീല നിലവെ… പാടി കിലി

ആര്‍ഡിഎക്സ് സിനിമയിലെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു നീല നിലവെ.. എന്ന ഗാനം. ഇപ്പോള്‍ ആഗോളതലത്തില്‍ ഹിറ്റായിരിക്കുകയാണ് നീല നിലവെ എന്ന ഗാനം. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമായ കിലി പോളാണ് നീല നിലവെ ഇപ്പോള്‍ പാടിയിരിക്കുന്നത്. ടാന്‍സാനിയന്‍ പൗരനായ കിലി പോളിന്റെ ഗാനങ്ങള്‍ക്കും നൃത്തങ്ങള്‍ക്കും ലോകം മുഴുവന്‍ ആരാധകരുണ്ട്. കിലിക്കൊപ്പം സഹോദരി നീമ പോളും വീഡിയോയില്‍ ഉണ്ട്. Also Read; യുഎഇയില്‍ നേരിയ ഭൂചലനം മനു മഞ്ജിത്ത് എഴുതിയ ഗാനത്തിന് സാം സിഎസ് ആയിരുന്നു സംഗീതം പകര്‍ന്നത്. കപില്‍ […]

മലപ്പുറം സ്വദേശിയായ മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായി

മലപ്പുറം: മലയാളിയായ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായതായി പരാതി. ലൈബീരിയൻ എണ്ണ കപ്പലായ എംടി പറ്റ്മോസിന്റെ സെക്കൻറ് ഓഫീസറായ മലപ്പുറം നിലമ്പൂര്‍ സ്വദേശി മനേഷ് കേശവദാസിനെയാണ് കാണാതായത്. Also Read; അഖിലകേരള ഓൺലൈൻ ചിത്രരചനാ മത്സരം “സൃഷ്ടി 2K23” ഒക്ടോബർ 24 ന് അബുദാബിയിലെ ജബല്‍ ധാനയില്‍ നിന്നു മലേഷ്യയിലേക്ക് ചരക്കുമായി പോകുന്നതിനിടെ ബുധനാഴ്ചയാണ് മനേഷിനെ കാണാതായത്. പുലര്‍ച്ചെ നാല് മണിക്കു ഡ്യൂട്ടി കഴിഞ്ഞു വിശ്രമിക്കാനായി കപ്പലിലെ മുറിയില്‍ പോയ മനേഷിനെ പിന്നീട് കാണാതായെന്നാണ് കമ്പനി […]

അഖിലകേരള ഓൺലൈൻ ചിത്രരചനാ മത്സരം “സൃഷ്ടി 2K23” ഒക്ടോബർ 24 ന്

തൃശൂര്‍ : കൗമാരപ്രായക്കാരായ വിദ്യാർത്ഥികളിലെ ചിത്രകലാ അഭിരുചിയും സർഗ്ഗവാസനയും പരിപോഷിപ്പിക്കുന്നതിനായി തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനുകളായ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മെറ്റ്സ് പോളിടെക്നിക് കോളജ് എന്നിവ സംയുക്തമായി “സൃഷ്ടി 2K23”, അഖില കേരള ഓൺലൈൻ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. Also Read; സെല്‍ഫ് ഹീലിങ് ഡിസ്പ്ലേവരുന്നു സ്‌ക്രാച്ച് വീണാലും ഇനി പ്രശ്‌നമില്ല സ്വയം പരിഹരിക്കും 10, 11, 12 എന്നീ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഇതിൽ പങ്കെടുക്കാം. 2023 […]

യുവ നടിയെ വിമാനത്തിൽ അപമാനിച്ച കേസ്; അറസ്റ്റ് തടയാണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി

കൊച്ചി: വിമാനത്തിൽ നടിയെ അപമാനിച്ച കേസിൽ അറസ്റ്റ് തടയാണമെന്ന പ്രതി ആന്റോയുടെ ആവശ്യം എറണാകുളം ജില്ലാ സെ‌ഷൻസ് കോടതി തള്ളി. പ്രതിയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത് ജാമ്യമില്ല വകുപ്പുകളാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. Also Read: വിമാനത്തില്‍ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത് തൃശൂര്‍ സ്വദേശി മുൻ‌കൂർ ജാമ്യ ഹർജിയിൽ കോടതി ചൊവ്വാഴ്ച വാദം കേൾക്കും. കേസിൽ പൊലീസിനോട് റിപ്പോർട്ട്‌ നൽകാൻ കോടതി നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസമായിരുന്നു വിമാനയാത്രക്കിടെ പ്രതി സി ആർ ആന്റോയിൽ നിന്നും മോശം പെരുമാറ്റമുണ്ടായെന്ന […]

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആറു ജില്ലാ കലക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കലക്ടര്‍മാര്‍ക്കാണ് മാറ്റം. പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡിയായി നിയമിച്ചു. എ ഷിബുവാണ് പുതിയ പത്തനംതിട്ട കലക്ടര്‍. ആലപ്പുഴ കലക്ടര്‍ ഹരിത വി കുമാറെ മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടര്‍ ആയി നിയമിച്ചു. Also Read; പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് പി വി ഗംഗാധരന്‍ അന്തരിച്ചു ജോണ്‍ വി സാമുവല്‍ ആണ് […]

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ 15 ന് എത്തും: അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ഒക്ടോബര്‍ 15 ന് വൈകുന്നേരം നാല് മണിക്ക് എത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖം ലോക ശ്രദ്ധ നേടുന്ന ദിനമാണ് അന്ന്. മലയാളികളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ്. വിദേശ സഞ്ചാരികള്‍ കൂടുതലായി എത്തും. അതിനാല്‍ തുറമുഖത്തിന് അനുബന്ധമായി വിനോദസഞ്ചാര മേഖലയിലും വളര്‍ച്ച ഉണ്ടാകുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. Also Read; വിമാനത്തില്‍ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത് തൃശൂര്‍ സ്വദേശി ഉദ്ദേശിച്ച വേഗതയില്‍ പദ്ധതി […]

വടക്കന്‍ജില്ലകളിലും മധ്യകേരളത്തിലും മഴ കനക്കും; കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടില്ലെങ്കിലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമായേക്കും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളതീരത്തെ മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും ബീച്ചിലേക്കുള്ള യാത്രകളും, കടലില്‍ ഇറങ്ങിയുള്ള യാത്രകളും പൂര്‍ണമായും ഒഴിവാക്കണം എന്ന് നിര്‍ദേശമുണ്ട്.