കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ല; മുഖ്യമന്ത്രിയുടെ ക്ഷണം തള്ളി യുഡിഎഫ്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്ന് പ്രതിപക്ഷം. സമരത്തില്‍ പങ്കെടുക്കണമെന്ന മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ് തളളി. മുഖ്യമന്ത്രിയെ തീരുമാനം അറിയിക്കുമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. Also Read ;മലയാളി അധ്യാപിക കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു ഫെബ്രുവരി എട്ടിന് ഡല്‍ഹിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ എല്‍ഡിഎഫ് സമരം നടത്തുന്നത്. സമരത്തില്‍ പങ്കെടുക്കുന്നത് രാഷ്ട്രിയമായി തിരിച്ചടിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ഇന്ത്യ മുന്നണി സഖ്യത്തിലെ കക്ഷികളേയും സമാന ചിന്താഗതിയുളള മറ്റു സംസ്ഥാന നേതൃത്വങ്ങളേയും അണിനിരത്തി വിപുലമായ പ്രക്ഷോഭത്തിനാണ് എല്‍ഡിഎഫ് […]





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































