സുരേഷ് ഗോപിയുടെ ലീഡ് 25000 കടന്നു; ഇത്തവണ തൃശൂര്‍ എടുക്കും…!?

തൃശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിജയത്തിലേക്ക് കുതിക്കുകയാണ്. സുരേഷ് ഗോപി യുടെ ലീഡ് 25,000 കടന്നു. എല്‍ഡിഎഫിന്റെ വി എസ് സുനില്‍ കുമാരാണ് രണ്ടാം സ്ഥാനത്ത്. യുഡിഎഫിന്റെ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കടുത്ത ത്രികോണ മത്സരം കാഴ്ചവെക്കുമെന്ന് പറഞ്ഞ മണ്ഡലത്തിലാണ് ഇത്തരത്തില്‍ സുരേഷ് ഗോപി ലീഡ് ഉയര്‍ത്തുന്നത്. സുരേഷ് ഗോപിയുടെ ഈ മുന്നേറ്റം വ്യക്തമാക്കുന്നത് കൃത്യമായ സൂചന തന്നെയാണ്. ത്രികോണ മത്സരത്തിന്റെ […]

ഡ്രൈ ഡേ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത് ടൂറിസം മന്ത്രി, ക്രൈംബ്രാഞ്ച് അന്വേഷണം അഴിമതി മൂടിവെക്കാനെന്ന് എം എം ഹസന്‍

കോഴിക്കോട്: മദ്യനയ അഴിമതി ആരോപണത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ യു ഡി എഫ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍. മദ്യനയ അഴിമതിയില്‍ എം ബി രാജേഷിനും മുഹമ്മദ് റിയാസിനും പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. Also Read ; കേരള സംസ്ഥാന ഭാഗ്യക്കുറി ; വിഷു ബമ്പര്‍ 12 കോടി ആലപ്പുഴ സ്വദേശി വിശ്വംഭരന് ഡ്രൈ ഡേ ഒഴിവാക്കാന്‍ ഏറ്റവും ശക്തമായി ആവശ്യപ്പെട്ടത് ടൂറിസം മന്ത്രിയാണ്. ഡ്രൈ ഡേ […]

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം കിട്ടും, 48 മണിക്കൂറിനകം പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും: ജയ്‌റാം രമേശ്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ ഇന്ത്യ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും ഫലംവന്ന് 48 മണിക്കൂറിനകം പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി വക്താവുമായ ജയ്റാം രമേശ് വ്യക്തമാക്കി. സഖ്യത്തില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടുന്ന പാര്‍ട്ടി, സ്വാഭാവികമായും നേതൃത്വത്തിന് അവകാശിയാകുമെന്നും ജയ്റാം രമേശ് ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. Also Read; നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം’: ബലാത്സം​ഗ കേസിൽ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം കേവലഭൂരിപക്ഷത്തിന് വേണ്ട 272 സീറ്റുകള്‍ക്ക് മുകളില്‍ […]

തെരഞ്ഞടുപ്പ് ഫലം അടുത്തതോടെ തൃശൂരില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും എല്‍ഡിഎഫും

തൃശൂര്‍: തെരഞ്ഞടുപ്പ് ഫലം അടുത്തതോടെ തൃശൂരില്‍ പരസ്പരം പഴിചാരി കോണ്‍ഗ്രസും എല്‍ഡിഎഫും. താഴേത്തട്ടിലുള്ള കണക്കെടുപ്പ് പൂര്‍ത്തിയാക്കിയതോടെ ഇരുമുന്നണികളും പരസ്പരം പഴിചാരുകയാണ്. വി എസ് സുനില്‍കുമാറിനെ സിപിഎം വോട്ടുചെയ്യാതെ വഞ്ചിച്ചുവെന്ന് ടി എന്‍ പ്രതാപന്‍ ആരോപിച്ചു. ഇതിന് പിന്നാലെ കെ മുരളീധരനെ ഡിസിസിയും പ്രതാപനും ചേര്‍ന്ന് ബലിയാടാക്കിയെന്ന് എല്‍ഡിഎഫ് തിരിച്ചടിച്ചു. പത്തു ലക്ഷത്തിലേറെ വോട്ടര്‍മാരുടെ ജനഹിതമറിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് യുഡിഎഫിന്റെ ചുമതലക്കാരന്‍ കൂടിയായ ടി എന്‍ പ്രതാപന്‍ ആരോപണത്തിന്റെ കെട്ടഴിക്കുന്നത്. കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റുമാരുടെ കണക്കില്‍ കാല്‍ […]

കാഫിര്‍ വിവാദത്തിന്റെ ഉറവിടം കണ്ടെത്തിയിട്ട് മതി സമാധാനയോഗമെന്ന് UDF, പി.മോഹനനെതിരേയും ആരോപണം

കോഴിക്കോട്: തിരഞ്ഞെടുപ്പിന്റെ തലേദിവസം പ്രചരിപ്പിക്കപ്പെട്ട കാഫിര്‍ വാട്സാപ്പ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ വൈകുന്നതിനിടെ ഇതേച്ചൊല്ലി വീണ്ടും രാഷ്ട്രീയപ്പോര് മുറുകുന്നു. വ്യാജവാട്സാപ്പ് സന്ദേശത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ജില്ലാ സെക്രട്ടറിയുടെ പേരെടുത്തുപറഞ്ഞ് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയും റവലൂഷണറി യൂത്തും രംഗത്തെത്തിയതോടെയാണ് തര്‍ക്കം പുതിയ തലത്തിലെത്തിയത്. Also Read ;ബിജെപിയില്‍ ചേരുമെന്ന പ്രചരണത്തില്‍ ഗൂഢാലോചന; ഇ പിയുടെ പരാതിയില്‍ നേരിട്ട് കേസെടുക്കാനാകില്ലെന്ന് പോലീസ് ‘വടകരപോലെ സെന്‍സിറ്റീവായ സ്ഥലത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കലാപമുണ്ടാക്കാന്‍ സി.പി.എം. ശ്രമിക്കുന്നു, എന്തുകൊണ്ട് തിരഞ്ഞെടുപ്പ് സമയത്ത് […]

സോളാര്‍ സമരം അവസാനിപ്പിക്കുന്നതിനായി ഒരു ഇടനില ചര്‍ച്ചക്കും താന്‍ പോയിട്ടില്ല ; എന്‍ കെ പ്രേമചന്ദ്രന്‍ എം പി

കൊല്ലം: ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എന്‍ കെ പ്രേമചന്ദ്രന്‍ എംപി. സോളാര്‍ സമരം അവസാനിപ്പിക്കുന്നതിനായി ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ലെന്നും ഇടനില നില്‍ക്കാന്‍ ആരും താന്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.ഒരു സമരം നടക്കുമ്പോള്‍ അത് അവസാനിപ്പിക്കാന്‍ ചര്‍ച്ച നടക്കുന്നത് സ്വാഭാവികമാണ്. അതിനിടയില്‍ എന്തെങ്കിലും കൊടുക്കല്‍ വാങ്ങല്‍ ഉണ്ടായതായി ആരോപണം ഇതുവരെ ആരും ഉന്നയിച്ചിട്ടില്ലെന്നും എന്‍കെ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. Also Read ; കേരള കലാമണ്ഡലം പ്ലസ് വൺ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ടിരിക്കെയാണ് ആര്‍എസ്പി […]

ജോസിനെ ലാളിച്ച സിപിഐഎമ്മിന്റെ ആവേശം ആറിത്തണുത്തു : ജോസ് കെ മാണിയെ ക്ഷണിച്ച് കോണ്‍ഗ്രസ് മുഖപത്രം

കൊച്ചി: ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസിന്റെ മുഖപത്രം വീക്ഷണം.ജോസ് കെ മാണി സിപിഐഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകരുതെന്നും യുഡിഎഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കപ്പെട്ട കാമുകിയുടേതിന് സമാനമായ സങ്കടക്കടലില്‍ ആണ് കേരളാ കോണ്‍ഗ്രസ് എം എന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. Also Read ; കേന്ദ്ര സര്‍ക്കാര്‍ IREL ല്‍ തുടക്കാര്‍ക്ക് ജോലി ജോസ് കെ മാണിയെ വിമര്‍ശിച്ചും കെ എം മാണിയെ പുകഴ്ത്തിയുമാണ് വീക്ഷണം മുഖപ്രസംഗം. കേരളാ കോണ്‍ഗ്രസ് എം […]

ഇന്ന് വടകരയില്‍ എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം; എളമരം കരീം പങ്കെടുക്കും

വടകര: വര്‍ഗീയ വിദ്വേഷ പ്രചാരണത്തിനെതിരെ വടകരയില്‍ ഇന്ന് എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം. പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം പങ്കെടുക്കും. സത്യം പറയുന്നവരെ കാഫിറാക്കുന്നതിനെതിരെയാണ് എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധമെന്ന് സംഘാടകര്‍ അറിയിച്ചു. വര്‍ഗീയതയെ വടകര അതിജീവിക്കുമെന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ കഴിഞ്ഞദിവസം ജനകീയ സംഗമം സംഘടിപ്പിക്കുകയും ഷാഫി പറമ്പിലിനെ രാഷ്ട്രീയ വിഷമെന്നു വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. Also Read ; ഫ്‌ലാറ്റില്‍നിന്ന് എറിഞ്ഞുകൊന്ന നവജാതശിശുവിന്റെ സംസ്‌കാരം ഇന്ന്; അമ്മ ആശുപത്രിയില്‍ തുടരുന്നു ഇതിനു പിന്നാലെയാണ് ഇടതുമുന്നണി ജനകീയ പ്രതിരോധ […]

‘ശോഭാ സുരേന്ദ്രനെ പണ്ടേ ഇഷ്ടമല്ല, എല്ലാം ആസൂത്രിതം’; ആവര്‍ത്തിച്ച് ജയരാജന്‍

തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തീരുവനന്തപുരത്ത് എത്തിയതായിരുന്നു ഇ പി ജയരാജന്‍. Also Read; മേയറും എം എല്‍ എയും നടുറോഡില്‍ കെ എസ് ആര്‍ ടി സി തടഞ്ഞ് തര്‍ക്കമുണ്ടാക്കുന്നത് ശരിയാണോ? ‘ശോഭാസുരേന്ദ്രനെ ഇതുവരെ നേരിട്ട് കണ്ട് […]

വടകരയില്‍ പോളിങ് വൈകിയതില്‍ അട്ടിമറിയെന്ന് യുഡിഎഫ്: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകരയില്‍ പോളിങ് വൈകിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനൊരുങ്ങി യുഡിഎഫ്. വടകരയില്‍ രാത്രി വൈകിയും പോളിങ് നടന്നിരുന്നു.യുഡിഎഫ് അനുകൂല ബൂത്തുകളില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം ബോധപൂര്‍വം അട്ടിമറി നടത്താന്‍ ശ്രമിച്ചു എന്നാണ് യുഡിഫ് ആക്ഷേപം. വടകരയില്‍ പോളിങ് നീണ്ടുപോയതും പോളിങ് കുറഞ്ഞതും സിപിഎമ്മിന്റെ അട്ടിമറിയാണെന്നാണ് യുഡിഎഫിന്റെ ആരോപണം. അതേസമയം വടകരയില്‍ മാത്രമല്ല പലയിടങ്ങളിലും പോളിങ് വൈകിയെന്നും യുഡിഎഫിന് പരാജയഭീതിയാണെന്നുമായിരുന്നു വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയുടെ പ്രതികരണം. Also Read […]