മന്ത്രിമാര്‍ക്കൊപ്പം കെപിസിസി അധ്യക്ഷനേയും പ്രഖ്യാപിച്ചേക്കും; ബെന്നി ബഹനാനും കൊടിക്കുന്നില്‍ സുരേഷിനും സാധ്യത
തിരുവനന്തപുരം: കെപിസിസി നേതൃമാറ്റ ചര്‍ച്ചകളിലേക്ക് കടന്ന് ഹൈക്കമാന്‍ഡ്. സണ്ണി ജോസഫിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പകരം ഒരാളെ പരിഗണിക്കാനാണ് നീക്കം. ബെന്നി ബഹനാന്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകളിലേക്ക് സാധ്യത വിരല്‍ ചൂണ്ടുന്നത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
മന്ത്രിമാരെ പ്രഖ്യാപിക്കുന്നതിനൊപ്പം കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിക്കാനാണ് നീക്കം. മന്ത്രിമാരാകുന്ന കെപിസിസി ഭാരവാഹികളെ മാറ്റും. കെ സുധാകരന് ഒഴിയുന്ന സമയത്ത് പലരും കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ ആ സ്ഥാനത്തേക്ക് നിയോഗിക്കുകയായിരുന്നു.
അതേസമയം മുഖ്യമന്ത്രി പദം സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനം ഇന്നോ നാളെയോ ഉണ്ടാകുമെന്നാണ് സൂചന. കര്‍ണാടകയില്‍ ഉള്ള കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഡല്‍ഹിയില്‍ എത്തുന്നത് അടിസ്ഥാനമാക്കിയാകും ചര്‍ച്ചകള്‍ പുനരാരംഭിക്കുക. രാഹുല്‍ ഗാന്ധിയും ഖര്‍ഗെയും സോണിയ ഗാന്ധിയുമായി ആശയവിനിമയം നടത്തും.
സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്നാണ് ഹൈക്കമാന്‍ഡിലെ ധാരണ. അച്ചടക്ക ലംഘനത്തിന്റെ അന്തരീക്ഷം ആവര്‍ത്തിക്കുന്നുണ്ടോയെന്നും നേതൃത്വം നിരീക്ഷിച്ചുവരികയാണ്. മത്സരത്തില്‍ നിന്ന് പിന്മാറാന് മൂന്ന് നേതാക്കളും ഈ ഘട്ടത്തിലും തയ്യാറല്ലിട്ടില്ലെന്നാണ് വിവരം.





Malayalam 





























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































