September 19, 2024
#kerala #Top News

ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടി ; ഇ പി ജയരാജന്‍ പങ്കെടുത്തില്ല

കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലത്ത് നടക്കുന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ പങ്കെടുത്തില്ല. പരിപാടിയില്‍ പുഷ്പ്പാര്‍ച്ചനയില്‍ പങ്കെടുക്കുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ പത്രക്കുറിപ്പുണ്ടായിരുന്നതെങ്കിലും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു.

Also Read ; എഡിജിപി കൂടിക്കാഴ്ച ; ഉചിതമായ സമയത്ത് ആര്‍എസ്എസ് നേതാക്കള്‍ പ്രതികരിക്കും, ബിജെപി മറുപടി പറയേണ്ട കാര്യം ഇല്ല : വി മുരളീധരന്‍

എന്നാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇതിന് ആയുര്‍വേദ ചികിത്സ നടക്കുന്നതായും ഇ പി ജയരാജന്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നു. ആരോഗ്യപ്രശ്‌നം കാരണമാണ് പങ്കെടുക്കാത്തതെന്നാണ് ഇ പിയുടെ വിശദീകരണം. പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിലാണ് പരിപാടി നടക്കുന്നത്. അതേസമയം എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇ പി കടുത്ത അതൃപ്തിയിലാണ്. അതിന് ശേഷം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാനോ ഇ പി തയ്യാറായിട്ടില്ല.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *