#kerala #Top Four

ഇരകള്‍ ആരും പരാതി നല്‍കിയിട്ടില്ല; രാഹുലിനെതിരെയുള്ളത് കള്ളക്കേസെന്ന് കൊടിക്കുന്നില്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെക്കെതിരെ ക്രൈംബ്രാഞ്ച് എടുത്തിരിക്കുന്ന കേസ് കള്ളക്കേസാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഇരകള്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും ഇത് കള്ളക്കേസ് ആണെന്നും അദ്ദേഹം പറഞ്ഞു. പിന്നെങ്ങനെ സര്‍ക്കാരിന് കേസ് എടുക്കാന്‍ കഴിയും?. രാഹുലിന് കോടതിയെ സമീപിക്കാവുന്നതാണ്.

Also Read: കാസര്‍കോട് കൂട്ട ആത്മഹത്യ; ആസിഡ് കഴിച്ച് മൂന്ന് പേര്‍ മരിച്ചു

കോടതിയുടെ മുന്നില്‍ എത്തുമ്പോള്‍ തള്ളി പോവുന്ന പല കേസുകളും നമ്മള്‍ കണ്ടിട്ടുണ്ടല്ലോയെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. നിയമപരമായി നേരിടേണ്ട വിഷയമാണ്. രാഹുല്‍ തീരുമാനിക്കേണ്ട വിഷയം. രാഹുലിനെതിരെ നടപടിയെടുത്ത് പുറത്തു നിര്‍ത്തിയിരിക്കുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ലൈംഗിക അതിക്രമക്കേസില്‍ രാഹുലിനെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണ്. ഇതുവഴി കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടികളുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം ചെയ്ത സംഭവത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *