#kerala #Top Four

രാഹുലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതം; രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് എംഎം ഹസന്‍

തിരുവനന്തപുരം: ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അനുകൂലിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എം എല്‍ എ സ്ഥാനത്ത് നിന്നുള്ള രാജി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീ പീഡകരെ സംരക്ഷിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും ഹസന്‍ ആരോപിച്ചു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം രാഷ്ട്രീയമായി ഉപയോഗിച്ചാല്‍ നേരിടും. നിയമസഭയില്‍ വരണോയെന്നത് എംഎല്‍എയുടെ തീരുമാനമാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇതുവരെ ആരും പരാതി ഉന്നയിച്ചിട്ടില്ല. എന്നാല്‍ എം മുകേഷ് എംഎല്‍എയ്‌ക്കെതിരായ കേസ് അങ്ങിനെയല്ലെന്നും ഹസ്സന്‍ പറഞ്ഞു. അമ്മി കൊത്താന്‍ ഉണ്ടോ എന്ന് ചോദിക്കും പോലെ പരാതിക്കാര്‍ ഉണ്ടോ എന്ന് ചോദിക്കുകയാണ് പൊലീസെന്ന് അദ്ദേഹം പരിഗസിച്ചു.

Leave a comment

Your email address will not be published. Required fields are marked *