February 10, 2026
#kerala #Top Four

സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബിജെപി നേതാക്കളുമായി ബന്ധം ? ചിത്രങ്ങള്‍ പുറത്ത്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബിജെപി നേതാക്കളുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണനും ഉണ്ണികൃഷ്ണണ്‍ പോറ്റിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

യുഡിഎഫ് സീറ്റ് വിഭജനം നീളുന്നത് തന്ത്രപരമായ നീക്കം: വി ഡി സതീശന്‍

ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ സ്വര്‍ണ്ണവാതിലുകളുടെ സമര്‍പ്പണത്തിനാണ് ഇരുനേതാക്കളും എത്തിയത്. സദാനന്ദ ഗൗഡ കേന്ദ്രമന്ത്രിയായിരുന്ന സമയത്താണ് പരിപാടിക്കെത്തിയത്. മണിക്കൂറുകളോളം ഇരു നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. പോറ്റിയും ബിജെപി നേതാക്കളും ഒരുമിച്ചുള്ള ഈ പരിപാടിയുടെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. 2020 -21 കാലഘട്ടങ്ങളിലെ ചിത്രങ്ങളാണിത്.

Leave a comment

Your email address will not be published. Required fields are marked *