ശബരിമല സ്വര്‍ണക്കൊള്ള കേസ്; ജയറാമിനെ ചോദ്യം ചെയ്യാന്‍ ഇ ഡി, പോറ്റിയുമായുള്ള ബന്ധം പരിശോധിക്കും
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടന്‍ ജയറാമിനെ ഇഡി ചോദ്യം ചെയ്യും. ഇഡി ജയറാമിന് നോട്ടീസ് നല്‍കി. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുംകളും സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങളുമടക്കം ഇ.ഡി പരിശോധിക്കും. നേരത്തെ ജയറാമിനെ സാക്ഷിയെന്ന നിലയില്‍ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇ.ഡിയും ചോദ്യംചെയ്യലിനായി ജയറാമിനെ വിളിപ്പിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയേയും ചോദ്യംചെയ്യലിനായി ഇ.ഡി. വിളിപ്പിച്ചേക്കുമെന്നാണ് വിവരം. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ പൂജിച്ചതുമായി ബന്ധപ്പെട്ട് ജയറാം നല്‍കിയ വിശദീകരണങ്ങളില്‍ പൊരുത്തക്കേടുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനായി ജയരാമിനെ വിളിപ്പിച്ചതെന്നാണ് വിവരം.





Malayalam 









































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































