February 10, 2026
#india #Top Four

സിബിഎസ്ഇ +2 പരീക്ഷകളുടെ മുല്യനിര്‍ണയം ഡിജിറ്റലാകുന്നു

ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷകളുടെ മൂല്യനിര്‍ണയം ഡിജിറ്റലാകുന്നു. 2026 മുതല്‍ ഉത്തരക്കടലാസുകള്‍ ഡിജിറ്റലായി പരിശോധിക്കുന്ന ‘ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിങ്’ രീതി നടപ്പിലാക്കാനാണ് തീരുമാനം. മൂല്യനിര്‍ണ്ണയത്തിലെ സുതാര്യത വര്‍ദ്ധിപ്പിക്കല്‍, ഫലപ്രഖ്യാപനം വേഗത്തിലാക്കല്‍, പിഴവുകള്‍ ഒഴിവാക്കല്‍ എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം.

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ജയറാമിനെ ചോദ്യം ചെയ്യാന്‍ ഇ ഡി, പോറ്റിയുമായുള്ള ബന്ധം പരിശോധിക്കും 

അധ്യാപകര്‍ പേപ്പര്‍ ഉത്തരക്കടലാസുകള്‍ക്കു പകരം അവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കിയാകും ഇനി മാര്‍ക്ക് നല്‍കുക. നിലവില്‍ പന്ത്രണ്ടാം ക്ലാസുകാര്‍ക്ക് മാത്രമാണ് ഈ മാറ്റം. അധ്യാപകര്‍ക്ക് സ്വന്തം സ്‌കൂളിലിരുന്ന് തന്നെ മൂല്യനിര്‍ണ്ണയം നടത്താന്‍ സാധിക്കും. യാത്രാസമയവും സ്‌കൂളിലെ പഠനസമയവും ലാഭിക്കാന്‍ ഇതിലൂടെ സഹായിക്കും.

 

 

 

Leave a comment

Your email address will not be published. Required fields are marked *