#Sports #Top Four

ഐപിഎല്‍ ആവേശം ഇന്ന് മുതല്‍; ആദ്യ പോരാട്ടം ബെംഗളൂരു – ഹൈദരാബാദ്

ബെംഗളൂരു: ഐപിഎല്‍ 2026 ക്രിക്കറ്റിന് ഇന്ന് കൊടിയേറ്റം. വൈകീട്ട് 7.30 മുതല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ആദ്യ അങ്കം. മത്സരം തത്സമയം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനല്‍ വഴിയും മൊബൈലില്‍ ജിയോ ഹോട് സ്റ്റാറിലൂടെയും കാണാം.

കേരളത്തിലേക്ക് രണ്ട് ബുള്ളറ്റ് ട്രെയിന്‍; അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍

ഇത്തവണ ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങ് ഉണ്ടാകില്ല. കഴിഞ്ഞ സീസണില്‍ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂവിന്റെ വിജയാഘോഷത്തിനിടെ നടന്ന തിക്കിലും തിരക്കിലും പെട്ട് മരിച്ചവരോടുള്ള ആദരത്തിന്റെ ഭാഗമായാണ് ഉദ്ഘാടനത്തിലെ ആഘോഷം ഇത്തവണ ഒഴിവാക്കിയത്. 18 വര്‍ഷത്തെ ചരിത്രത്തില്‍, സുരക്ഷാ ആശങ്കകള്‍, ദേശീയ ദുരന്തങ്ങള്‍, കോവിഡ് 19 പാന്‍ഡെമിക് എന്നിവ കാരണം മുമ്പ് നാല് തവണ ഐപിഎല്‍ ചടങ്ങ് ഒഴിവാക്കിയിട്ടുണ്ട്.

 

 

Leave a comment

Your email address will not be published. Required fields are marked *