#Top Four

വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ ഇല്ലാതാക്കരുത്; എന്‍ടിഎ പിരിച്ചു വിടണം: പിണറായി വിജയന്‍

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍, പരീക്ഷ നടത്താന്‍ ചുമതലപ്പെട്ട നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെ ( എന്‍ടിഎ) പിരിച്ചുവിടണമെന്ന് പിണറായി വിജയന്‍. പരീക്ഷകള്‍ നടത്താനുള്ള ചുമതല മുന്‍പത്തെപ്പോലെ അതത് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈമാറണം. ചോദ്യപേപ്പര്‍ ചോര്‍ച്ച, കോച്ചിംഗ്-മാഫിയകളുടെ ഇടപെടല്‍, അഴിമതി എന്നിവയെക്കുറിച്ച് ഉയരുന്ന ആരോപണങ്ങള്‍ അതീവ ആശങ്കാജനകമാണെന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെയും സ്വപ്നങ്ങളെയും നിര്‍ണയിക്കുന്ന നീറ്റ് പരീക്ഷ വീണ്ടും ചോദ്യചോര്‍ച്ചയുടെയും ക്രമക്കേടുകളുടെയും പേരില്‍ വിവാദത്തിലാകുന്നത് അത്യന്തം ഗുരുതരവും പ്രതിഷേധാര്‍ഹവുമാണ്. വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകര്‍ക്കുന്ന സംഭവമാണിത്.

പരീക്ഷാ സംവിധാനം വിശ്വാസ്യതയോടെ നടത്തേണ്ടവര്‍ തന്നെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെടുന്നത് രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിനുള്ള വലിയ അപമാനമാണ്. പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായുള്ള പരിശ്രമത്തിന്റെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും നടുവില്‍ പരീക്ഷയെ സമീപിക്കുമ്പോള്‍, ഇത്തരം ക്രമക്കേടുകള്‍ അവരുടെ നീതിപൂര്‍ണമായ അവസരങ്ങളെയാണ് കവര്‍ന്നെടുക്കുന്നത്.

 

 

Leave a comment

Your email address will not be published. Required fields are marked *