മമ്മൂട്ടിക്കും പൃഥ്വിരാജിനും മുന്നേ മോഹന്‍ലാല്‍ ചെയ്തു ഈ കഥാപാത്രം
രണ്ട് ദിവസം മുമ്പാണ് മമ്മൂട്ടിയും ജ്യോതികയും മുഖ്യവേഷത്തിലെത്തിയ ജിയോ ബേബിയുടെ ‘കാതല്‍’ റിലീസ് ചെയ്തത്. സ്വവര്‍ഗാനുരാഗിയായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ഇന്ത്യന്‍ സിനിമയില്‍ മറ്റാരും ചെയ്യാന്‍ ധൈര്യപ്പെടാത്ത, മറ്റൊരു നടനും അവതരിപ്പിക്കാന്‍ സാധിക്കാത്ത രീതിയിലാണ് മമ്മൂട്ടിയുടെ അവതരണമെന്നാണ് ആരാധകര്‍ പറയുന്നത്.
അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണിത്. ഇതിനുമുമ്പ് ‘മുംബൈ പൊലീസില്‍’ പൃഥ്വിരാജും, ‘മുത്തോനില്‍’ നിവിന്‍ പോളിയും ഇത്തരത്തിലൊരു വേഷം അവതരിപ്പിച്ചിട്ടുണ്ട്.
Join with metro post: കുപ്രസിദ്ധ ഗുണ്ട അമ്പായത്തോട് അഷ്റഫിന് രക്തത്തിലൂടെ പകരുന്ന മാരകരോഗം
ഇപ്പോഴിതാ രണ്ട് പതിറ്റാണ്ടിന് മുമ്പ് മോഹന്‍ലാലും ഇത്തരമൊരു സീന്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകരിപ്പോള്‍. മോഹന്‍ലാല്‍ അവതരിപ്പിച്ച ‘ആള്ളാപിച്ച മൊല്ലാക്ക’ എന്ന കഥാപാത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോഹന്‍ലാല്‍ എന്ന നടന് ഇനി ഏത് കഥാപാത്രമാണ് അവതരിപ്പിക്കാനുള്ളതെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പുറത്തുവിട്ടത്.





Malayalam 



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































